ന്യൂഡൽഹി; ബിജെപിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ദേശീയ ഉപാദ്ധ്യക്ഷനായി എപി അബ്ദുള്ളക്കുട്ടി തുടരും. മുൻ കോൺഗ്രസ് നേതാവ് അനിൽ ആന്റണിയെ ദേശീയ സെക്രട്ടറിയായും പ്രഖ്യാപിച്ചു.13 ദേശീയ സെക്രട്ടറിമാരില്‍ ഒരാളായിട്ടാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.
കേരളത്തിന്റെ സഹപ്രഭാരി രാധാമോഹൻ അഗർവാളിനെ ദേശീയ ജനറൽ സെക്രട്ടറിയായും നിയമിച്ചു.അലിഗഢ് മുസ്ലിം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറും പുതിയ ഉപാദ്ധ്യക്ഷന്മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.3 വൈസ് പ്രസിഡന്റുമാരും ഒമ്പത് ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് ജെപി നദ്ദ പ്രഖ്യാപിച്ച ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക.
ഈ കഴിഞ്ഞ ഏപ്രിലിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനായ അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽനിന്നാണ് അനിൽ പാർട്ടി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരായി പ്രതികരിച്ചതോടെ കോൺഗ്രസ് അനിൽ ആന്റണിയുമായി തെറ്റുകയായിരുന്നു. തുടർന്ന് പദവികളെല്ലാം രാജിവച്ച് അനിൽ ബിജെപിയിൽ ചേരുകയായിരുന്നു.
Discussion about this post