ഭോപ്പൽ: മദ്ധ്യപ്രദേശിൽ സനാതന ധർമ്മം സ്വീകരിച്ച് 35 കുടുംബങ്ങൾ. ദേവസ് നഗരത്തിലെ നെമവാർ ഗ്രമവാസികളായിരുന്നു കൂട്ടത്തോടെ ഹിന്ദു മതം സ്വീകരിച്ചത്. ഹിന്ദു മതത്തിലേക്ക് മടങ്ങാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇവർ അഭിപ്രായപ്പെട്ടു.
തിങ്കളാഴ്ച രാവിലെ നർമ്മദ തീരത്തുവച്ചായിരുന്നു ചടങ്ങുകൾ. ഇസ്ലാമിക കുടുംബങ്ങൾ ആയിരുന്നു ഹിന്ദു മതം സ്വീകരിച്ചത്. 35 കുടുംബങ്ങളിൽ നിന്നായി 190 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട്.
തല മുണ്ടനം ചെയ്ത് നർമ്മദ നദിയിൽ സ്‌നാനം ചെയ്തുകൊണ്ടായിരുന്നു ഇവർ ഹിന്ദു മതത്തിലേക്ക് മടങ്ങിയത്. ഇതിന്റെ ഭാഗമായുള്ള മറ്റ് ചടങ്ങുകളും നടന്നു. 55 പുരുഷന്മാരും, 50 സ്ത്രീകളുമായിരുന്നു ഹിന്ദു മതം സ്വീകരിച്ചത്.
തങ്ങളുടെ പൂർവ്വികർ ഹിന്ദുക്കളായിരുന്നുവെന്ന് സനാതന ധർമ്മം സ്വീകരിച്ച ശേഷം മുഹമ്മദ് ഷാ (രാംസിംഗ്) പറഞ്ഞു. സാഹചര്യങ്ങൾ കൊണ്ട് ഇസ്ലാം മതം സ്വീകരിക്കേണ്ടിവന്നതാണ്. ഇപ്പോൾ തിരികെ സ്വന്തം വീട്ടിലേക്ക് തന്നെ എത്തിയിരിക്കുന്നു. ഇതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post