കൊച്ചി : സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി നടൻ സുരാജ് വെഞ്ഞാറമൂട്. ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് നടന്റെ പരാതി. വാട്സ്ആപ്പ് വഴിയും ഭീഷണി സന്ദേശം അയക്കുന്നുണ്ടെന്ന് പരാതിയിലുണ്ട്. കാക്കനാട് പോലീസിലാണ് പരാതി നൽകിയത്.
മണിപ്പൂർ സംഭവത്തിൽ പ്രതികരിച്ച താൻ എന്തുകൊണ്ട് ആലുവയിൽ അഞ്ച് വയസുകാരി ക്രൂരമായി കൊല്ലപ്പെട്ടതിൽ പ്രതികരിക്കുന്നില്ല എന്ന് ചോദിച്ചാണ് സൈബർ ആക്രമണം എന്ന് താരം പറഞ്ഞു.
മണിപ്പൂർ വിഷയത്തിൽ സുരാജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ”മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ടു തല കുനിഞ്ഞുപോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ” എന്നാണ് നടൻ കുറിച്ചത്. എന്നാൽ മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ച നടൻ എന്തുകൊണ്ട് കേരളത്തിൽ ഉണ്ടായ സംഭവത്തെക്കുറിച്ച് പ്രതികരിച്ചില്ല എന്ന ചോദ്യങ്ങളും വ്യാപകമായി ഉയർന്നിരുന്നു.
Discussion about this post