തിരുവനന്തപുരം : അരിക്കൊമ്പനെയും പി ടി 7 ധോണിയെയും പിടികൂടുന്നതിനായി കേരള സർക്കാർ ചെലവഴിച്ചത് 33 ലക്ഷം രൂപയെന്ന് ഔദ്യോഗിക രേഖകൾ. പ്രോപ്പർ ചാനൽ എന്ന ആക്ടിവിസ്റ്റ് കൂട്ടായ്മയ്ക്ക് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഈ രണ്ട് കാട്ടാനകളെ പിടികൂടുന്നതിനായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.
നാലുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് അരിക്കൊമ്പനുള്ള കൂട് നിർമ്മിച്ചത്. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റാൻ 15.85 ലക്ഷം രൂപയും ചെലവഴിച്ചു. റേഡിയോ കോളർ നിലനിർത്താൻ മാത്രം വനംവകുപ്പ് 87,000 രൂപ ചെലവാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
പിടി 7 ധോണിയെ പിടികൂടുന്നതിനായി 17.32 ലക്ഷം രൂപയാണ് കേരളം ചെലവഴിച്ചത്. ധോണിക്ക് കൂട് നിർമ്മിക്കാൻ 2.74 ലക്ഷം രൂപ ചെലവായി. ആനയെ മയക്കു വെടിവെച്ച് പിടികൂടി ആനത്താവളത്തിൽ എത്തിക്കുന്നതിന് വന്ന ചെലവ് 2.44 ലക്ഷം രൂപയാണ്. വനംവകുപ്പിന്റെ 75 അംഗ ടാസ്‌ക് ഫോഴ്‌സ് ആണ് ജനുവരി 22 ന് പാലക്കാട് നിന്നും ധോണിയെ പിടികൂടിയത്.









Discussion about this post