ശ്രീനഗർ : പുതിയ റോഡ് നിർമ്മാണ പ്രവർത്തനങ്ങളിൽ കാശ്മീരിന് രാജ്യത്ത് മൂന്നാം സ്ഥാനം. പന്ത്രണ്ടാം സ്ഥാനത്തു നിന്നും ആണ് കാശ്മീർ രണ്ട് സാമ്പത്തിക വർഷങ്ങൾ കൊണ്ട് മൂന്നാം സ്ഥാനത്തേക്ക് എത്തുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷമാണ് കാശ്മീരിൽ ഈ വലിയ രീതിയിലുള്ള മാറ്റം ഉണ്ടായിരിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് റോഡ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്ത് ഉള്ളത്.
2019 ഓഗസ്റ്റ് 5നായിരുന്നു ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുന്നത്. ഈ തീരുമാനത്തിന് ശേഷം കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഗ്രാം സഡക് യോജനക്കു കീഴിൽ കാശ്മീരിൽ ഇതുവരെ 2,967 റോഡ് നിർമാണ പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. 17,798 കിലോമീറ്റർ ദൂരത്തിലുള്ള റോഡുകളുടെ നിർമ്മാണമാണ് ഇതുവരെ പൂർത്തിയായിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷങ്ങളിലും റോഡ് നിർമാണത്തിന്റെ കാര്യത്തിൽ ജമ്മു കശ്മീരിനുള്ള ബജറ്റ് വിഹിതം തുടർച്ചയായി വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിൽ വ്യക്തമാക്കിയിരുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ ജമ്മു കശീമിരിലെ റോഡ് നിർമാണത്തിനായി 390 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ളത്.
Discussion about this post