കോട്ടയം : ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ച് യാത്രക്കാരന് പൊള്ളലേറ്റു. കോട്ടയം പാണ്ടൻചിറയിലാണ് സംഭവം. വാകത്താനം പാണ്ടൻചിറ സ്വദേശി ഓട്ടക്കുന്ന് വീട്ടിൽ സാബുവിന്റെ കാറിനാണ് തീ പിടിച്ചത്. സാബുവിന്റെ വീടിനു സമീപം വെച്ച് തന്നെയാണ് കാറിന് വലിയ ശബ്ദത്തോടെ തീപിടിച്ചത്.
തീ പിടുത്തത്തിൽ സാബുവിന് പൊള്ളലേറ്റിട്ടുണ്ട്. യാത്ര കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരവേ വീടിന് 20 മീറ്റർ അകലെ വച്ചാണ് സാബുവിന്റെ കാറിന് വലിയ ശബ്ദത്തോടെ തീ പിടിക്കുന്നത്. ചങ്ങനാശ്ശേരിയിൽ നിന്നും അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.
ഐ10 കാർ ആണ് തീ പിടിച്ചത്. തീപിടുത്തത്തിൽ കാർ പൂർണമായും കത്തി നശിച്ചു. അഗ്നിശമനസേന എത്തിയാണ് കാറിനുള്ളിൽ നിന്നും സാബുവിനെ പുറത്തെടുത്തത്. ഗുരുതരമായി പൊള്ളലേറ്റ സാബു ഇപ്പോൾ കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.










Discussion about this post