രാജ ചിഹ്നം വിടവാങ്ങുന്നു; എയർ ഇന്ത്യക്ക് ഇനി പുതിയ ലോഗോ

സ്വർണ നിറത്തിലും ചുവപ്പ് നിറത്തിലും പർപ്പിൾ നിറത്തിലുമാണ് ‘വിസ്ത‘ എന്ന പുതിയ ലോഗേ തയ്യാറാക്കിയിരിക്കുന്നത്

Published by
Brave India Desk

ന്യൂഡൽഹി: 15 മാസം നീണ്ടു നിന്ന മിനുക്കുപണികൾക്കൊടുവിൽ പുതിയ ലോഗോ അവതരിപ്പിച്ച് എയർ ഇന്ത്യ. അനന്തമായ സാദ്ധ്യതകളെ പ്രയോജനപ്പെടുത്താൻ ഉതകുന്നതാണ് പുതിയ ലോഗോ എന്നാണ് എയർ ഇന്ത്യ അധികൃതർ അവകാശപ്പെടുന്നത്.

അശോക ചക്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചുവന്ന അരയന്നത്തെയും ഓറഞ്ച് സ്പോക്കുകളെയും ഉൾപ്പെടുത്തിയ പഴയ ലോഗോയാണ് എയർ ഇന്ത്യ പരിഷ്കരിച്ചിരിക്കുന്നത്. സ്വർണ നിറത്തിലും ചുവപ്പ് നിറത്തിലും പർപ്പിൾ നിറത്തിലുമാണ് ‘വിസ്ത‘ എന്ന പുതിയ ലോഗേ തയ്യാറാക്കിയിരിക്കുന്നത്.

അനന്തമായ സാദ്ധ്യതകളുടെയും പുരോഗതിയുടെയും പ്രതീകമാണ് പുതിയ ചിഹ്നമെന്ന് എയർ ഇന്ത്യ വാർത്താ കുറിപ്പിൽ അറിയിച്ചു. ഭാവിയെ കുറിച്ചുള്ള കമ്പനിയുടെ ശക്തവും ആത്മവിശ്വാസം നിറഞ്ഞതുമായ കാഴ്ചപ്പാടിന്റെ പ്രതീകമാണ് പുതിയ ലോഗോയെന്നും എയർ ഇന്ത്യ അറിയിച്ചു.

പരമ്പരാഗതമായ ഇന്ത്യൻ ജാലക ചിഹ്നത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് പുതിയ ലോഗോ. അവസരങ്ങളുടെ വിശാലമായ വാതായനങ്ങളാണ് പുതിയ ലോഗോയിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

Share
Leave a Comment

Recent News