ഒട്ടാവ: കാനഡയിലെ ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച പ്രധാനമന്ത്രി സ്ഥാനവും ലിബറൽ പാർട്ടി നേതാവും രാജിവെച്ചു.ദിവസങ്ങൾ നീണ്ട സസ്‌പെൻസിന് ശേഷം അധികാരം ഒഴിയാനുള്ള സമ്മർദ്ദം സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ശക്തമാകുന്നതിനിടെ, ഏറെ നാളായി പ്രതീക്ഷിക്കപെട്ട പ്രസംഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“അവധി ദിവസങ്ങളിൽ എനിക്ക് ചിന്തിക്കാൻ സമയമുണ്ടായിരുന്നു,” തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് അദ്ദേഹം പറഞ്ഞു.
“പാർട്ടി അതിൻ്റെ അടുത്ത നേതാവിനെ തിരഞ്ഞെടുത്തതിന് ശേഷം പാർട്ടി നേതാവ് സ്ഥാനം രാജിവയ്ക്കാൻ ഞാൻ ഉദ്ദേശിക്കുന്നു. കഴിഞ്ഞ രാത്രി ഞാൻ ലിബറൽ പാർട്ടിയുടെ പ്രസിഡൻ്റിനോട് ആ പ്രക്രിയ ആരംഭിക്കാൻ ആവശ്യപ്പെട്ടു,” ട്രൂഡോ പറഞ്ഞു,
ഭക്ഷണത്തിൻ്റെയും ഭവനത്തിൻ്റെയും വില കുതിച്ചുയരുന്നതുൾപ്പെടെ നിരവധി വിഷയങ്ങളിൽ ട്രൂഡോ വിമർശനം നേരിട്ടിരുന്നു. സ്ഥാനമൊഴിയാനുള്ള വർദ്ധിച്ചുവരുന്ന ആഹ്വാനങ്ങൾക്കിടയിൽ ട്രൂഡോ സർക്കാരിലെ അടുത്ത അധികാര കേന്ദ്രമായി കരുതപെട്ട ധനമന്ത്രി കഴിഞ്ഞ ഡിസംബർ 16 ന് രാജി വച്ചിരുന്നു.
2015 ലെ തിരഞ്ഞെടുപ്പിൽ കാനഡയുടെ ലിബറൽ മൂല്യങ്ങൾ പുനഃസ്ഥാപിച്ചതിന് തുടക്കത്തിൽ ഏറെ ആഘോഷിക്കപ്പെട്ടിരിന്നു. എന്നാൽ തുടർന്നുള്ള കാലങ്ങളിൽ , 53 കാരനായ നേതാവിൻ്റെ ജനപ്രീതി കുത്തനെ ഇടിയുകയായിരിന്നു.
ഇന്ത്യയെയും ചൈനയെയും അമേരിക്കയെയും ഒരേപോലെ ശത്രുപക്ഷത്ത് നിർത്തുന്ന അസാധാരണമായ നയതന്ത്രവും ട്രൂഡോയുടെ കീഴിൽ ലോകം കണ്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് ട്രൂഡോയെ പൊതുമധ്യത്തിൽ ശകാരിക്കുന്ന കാഴ്ചയും, ഇന്ത്യയുമായുള്ള ശത്രുതയും ട്രംപ് ക്യാനഡയെ രൂക്ഷമായി വിമർശിക്കുന്നതും ലോകം കണ്ടു.
അദ്ദേഹം പടിയിറങ്ങുമ്പോൾ, ഒക്‌ടോബർ അവസാനത്തോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ലിബറൽ പാർട്ടി നേതൃത്വ ശൂന്യത നേരിടുകയാണ്.
Discussion about this post