വയനാട് : വയനാട് ദുരന്ത ബാധിതർക്ക് സർക്കാർ നൽകിയ ധനസഹായ തുകയിൽ നിന്നും വായ്പ തിരിച്ചടവ് പിടിച്ചു എന്ന പരാതിയുമായി ദുരന്തബാധിതൻ. സെൻട്രൽ ബാങ്കിനെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. ചൂരൽമല സ്വദേശി അശോകൻ ആണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.
വയനാട് ദുരന്തബാധിതർക്ക് സർക്കാർ വാടകത്തുകയായി നൽകുന്ന ധനസഹായം ആണ് സെൻട്രൽ ബാങ്ക് വായ്പ തിരിച്ചടവിലേക്ക് പിടിച്ചത്. 6000 രൂപയാണ് ഇതിനായി സർക്കാർ മാസം തോറും നൽകിവരുന്നത്. മേപ്പാടി ബ്രാഞ്ചിൽ ബന്ധപ്പെട്ടെങ്കിലും തുക തിരികെ നൽകിയില്ലെന്നാണ് അശോകൻ പരാതിപ്പെടുന്നത്.
ഓട്ടോറിക്ഷ വാങ്ങുന്നതിനായാണ് അശോകൻ സെൻട്രൽ ബാങ്കിൽ നിന്ന് വായ്‌പയെടുത്തിരുന്നത്. നാലു മാസം മുടക്കമില്ലാതെ തവണ അടച്ചു. എന്നാൽ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ അശോകന് വീടും ഓട്ടോറിക്ഷയും അടക്കം എല്ലാം തന്നെ നഷ്ടപ്പെട്ടിരുന്നു. ഇതോടെ ഓട്ടോറിക്ഷയുടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു.
Discussion about this post