തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ വലച്ചു കൊണ്ട് ജപ്തി നോട്ടീസ്. വായ്പ കുടിശിക അടക്കാത്തതിന് കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ജപ്തി നോട്ടീസാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയെ തേടിയെത്തിയിരുക്കുന്നത്. 700 കോടി രൂപയാണ് കെടിഡിഎഫ്‌സിയില്‍ അടയ്ക്കാനുള്ളത്. പണം എത്രയും വേഗം അടച്ചില്ലെങ്കില്‍ വസ്തുക്കള്‍ ജപ്തി ചെയ്യുമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകില്ലെന്നും കെടിഡിഎഫ്‌സി നോട്ടീസില്‍ പറയുന്നു.
ഇതിനിടെ കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലുമായി ഗതാഗത മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തി. താല്‍ക്കാലിക സമാശ്വാസമായി 40 കോടി രൂപ ഉടന്‍ നല്‍കാന്‍ ധനവകുപ്പ് ശ്രമിക്കുന്നുണ്ടെന്ന് ആന്റണി രാജു അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ പണം എത്തിയാല്‍ ഉടന്‍ തന്നെ ശമ്പളം വിതരണം ചെയ്യാന്‍ ക്രമീകരണം ഏര്‍പ്പടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ശമ്പള വിതരണത്തിന് ഉദ്യോഗസ്ഥ തല നടപടി ക്രമങ്ങളില്‍ കാലതാമസം ഉണ്ടാകാം, എന്നാല്‍ അങ്ങനെ ഉണ്ടാകരുത് എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര നയമാണെന്നാണ് വരുത്തി തീര്‍ക്കുകയാണ് സര്‍ക്കാര്‍. കേന്ദ്രം ബള്‍ക്ക് പര്‍ച്ചേസ് എടുത്തുമാറ്റിയതിനാലാണ് കോടികളുടെ അധിക ചെലവുണ്ടായതെന്നാണ് മന്ത്രിയുടെ വാദം.
Discussion about this post