ന്യൂഡൽഹി : മാദ്ധ്യമങ്ങൾ ഓൺലൈൻ വാതുവെപ്പ് കമ്പനികളുടെ പരസ്യങ്ങൾ കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം ആവശ്യപ്പെട്ടു. വാതുവെപ്പ്, ചൂതാട്ട പരസ്യങ്ങൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഏഷ്യാ കപ്പ്, ക്രിക്കറ്റ് ലോകകപ്പ് കായിക മത്സരങ്ങൾക്ക് മുന്നോടിയായിട്ടാണ്
ഓൺലൈൻ വാതുവെപ്പ് കമ്പനികളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
പത്രങ്ങൾ, ടെലിവിഷൻ ചാനലുകൾ, ഡിജിറ്റൽ മാദ്ധ്യമങ്ങൾ, സമൂഹമാദ്ധ്യമങ്ങൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്കെല്ലാമാണ് വാതുവെപ്പ്, ചൂതാട്ട പരസ്യങ്ങളോ അവ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളോ കാണിക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുള്ളത്. ക്രിക്കറ്റ് മത്സരങ്ങൾ ഉൾപ്പെടെയുള്ള പ്രധാന കായിക ഇനങ്ങളിൽ ചൂതാട്ടത്തിന്റെയും വാതുവെപ്പിന്റെയും പരസ്യങ്ങൾ വർദ്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിവരസാങ്കേതിക മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
Discussion about this post