കോട്ടയം: കോൺഗ്രസിന്റെ മക്കൾ രാഷ്ട്രീയത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെ മുരളീധരൻ എംപി. താനുൾപ്പെടെ മക്കൾ രാഷ്ട്രീയക്കാരൊക്കെ തിരഞ്ഞെടുപ്പിൽ വോട്ടുകിട്ടി ജയിച്ചുവന്നവരാണ്.ഞാനാണല്ലോ ഇത് തുടങ്ങിവച്ചതെന്നും മുരളീധരൻ തമാശരൂപേണ പറഞ്ഞു.
ചാണ്ടി ഉമ്മൻ പെട്ടെന്നു കെട്ടിയിറങ്ങിയ ആളല്ല. രാഹുൽ ഗാന്ധിയോടൊപ്പം ഇന്ത്യ മുഴുവൻ നടന്ന ആളാണ്. അദ്ദേഹം യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹിയായിരുന്നുവെന്ന് കെ മുരളീധരൻ പറഞ്ഞു.
പുതുപ്പള്ളിയിലെ കോൺഗ്രസിന്റെ താരപ്രചാരക പട്ടികയിൽ ഉൾപ്പെടാത്തതിൽ നേരത്തെ അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സ്ഥിരം സ്റ്റാർ ആയതുകൊണ്ട് താര പട്ടികയിൽ ഉൾപ്പെട്ടില്ലെങ്കിലും പ്രശ്നമില്ല.ആരോടും ഇക്കാര്യത്തിൽ പരിഭവം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.കരുണാകരൻ സ്മാരകത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ആറാം തീയതി പറയാം എന്ന് പറഞ്ഞത്. അല്ലാതെ വേറെ എന്തെങ്കിലും വെടി പൊട്ടും എന്ന് ആരും പ്രതീക്ഷിക്കേണ്ട. വടകരയിൽ വീണ്ടും മത്സരിക്കുമോയെന്ന് ഇപ്പോൾ പറയാൻ ജ്യോത്സ്യൻ അല്ലെന്നും അദ്ദേഹം പറഞ്ഞു
Discussion about this post