Tuesday, May 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കൂട്ടുകാരനെ തട്ടിക്കൊണ്ട് പോയി അമ്മയോട് മോചനദ്രവ്യം ആവശ്യപ്പെട്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾ; ഒടുവിൽ അവസാന ആഗ്രഹമായ രസഗുളയും ശീതള പാനീയവും നൽകിയ ശേഷം മൃഗീയമായി കൊലപ്പെടുത്തി

കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛൻ വർഷങ്ങൾക്ക് മുൻപേ മരിച്ചതാണ്

by Brave India Desk
Aug 28, 2023, 11:07 am IST
in India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത: 14 വയസ്സുകാരനെ തട്ടിക്കൊണ്ട് പോയി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിലായി. രസഗുളയും ശീതള പാനീയവും വേണമെന്ന കുട്ടിയുടെ അവസാന ആഗ്രഹം സാധിച്ചു കൊടുത്ത ശേഷമായിരുന്നു കൊലപാതകമെന്ന് പിടിയിലായവർ പോലീസിനോട് പറഞ്ഞു.

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലായിരുന്നു സംഭവം. ഗെയിം കളിക്കാൻ കമ്പ്യൂട്ടർ വാങ്ങുന്നതിന് വേണ്ടി പണം കണ്ടെത്താനായിരുന്നു പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ട് പോയി വിധവയായ അമ്മയോട് മോചനദ്രവ്യം ആവശ്യപ്പെട്ടത്. പണം നൽകാൻ അവർക്ക് സാധിക്കാതെ വന്നതോടെ പ്രതികൾ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് പ്രതികൾ ഓഗസ്റ്റ് 25ന് അതിക്രൂരമായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

Stories you may like

സിദ്ധരാമയ്യയോട് രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് ; രാജ്യസഭയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

വെള്ളിയാഴ്ച വൈകുന്നേരം സാധനങ്ങൾ വാങ്ങാൻ സമീപത്തെ കടയിലേക്ക് പോയ കുട്ടി പിന്നീട് മടങ്ങി വന്നില്ല. കുട്ടിയെ വേണമെങ്കിൽ മൂന്ന് ലക്ഷം രൂപ നൽകണം എന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ അമ്മയ്ക്ക് ഫോൺ കോൾ ലഭിച്ചു. ഭയന്നു പോയ അവർ ഉടൻ തന്നെ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ, ഹിജൂലിയിലെ ഒരു കുളത്തിൽ ചാക്കിൽ കെട്ടി താഴ്ത്തിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടി പഠിക്കുന്ന അതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് പിടിയിലായ മൂവരും. പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നത് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛൻ വർഷങ്ങൾക്ക് മുൻപേ മരിച്ചതാണ്. വീട്ടുവേല ചെയ്താണ് അമ്മ കുട്ടിയെ പഠിപ്പിച്ചിരുന്നത്. സ്വന്തമായി വീടില്ലാത്ത ഇരുവരും ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. തങ്ങൾ ഉദ്ദേശിച്ച പണം നൽകാൻ കുട്ടിയുടെ അമ്മയ്ക്ക് സാധിക്കില്ലെന്ന് ബോദ്ധ്യമായതോടെ, അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാനാണ് പ്രതികൾ കൊല നടത്തിയത് എന്നാണ് പോലീസിന്റെ നിഗമനം.

Tags: teenagersRansommurderkidnapping
Share7TweetSendShare

Latest stories from this section

ബക്രീദിന് മുന്നോടിയായി മുംബൈയിൽ സംഘർഷം ; പൊതുസ്ഥലത്ത് മൃഗബലിക്കുള്ള നീക്കം തടഞ്ഞ് ഹിന്ദു വിഭാഗം

നുഴഞ്ഞുകയറ്റക്കാർ മൂലമുള്ള ‘അസ്വാഭാവിക ജനസംഖ്യാ വ്യതിയാനം’ ; പരിശോധനയ്ക്കായി ഉന്നതതല സമിതിക്ക് രൂപം നൽകി കേന്ദ്രസർക്കാർ

അൽ-ബദർ-ഹിസ്ബുൾ സഖ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ് ; ജമ്മു കശ്മീരിൽ തീവ്രവാദ ശൃംഖല വീണ്ടും സജീവമാക്കാൻ ശ്രമം

ബംഗാളിൽ പുതിയ ഭരണപരിഷ്കാരങ്ങൾ; 5 രൂപയ്ക്ക് മീൻ-ചോറ്; സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ; മദ്യശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സുവേന്ദു അധികാരി

Discussion about this post

Latest News

ക്ലച്ച് പ്ലെയർ പടിദാർ; 33 പന്തിൽ 93; ഐ.പി.എൽ ചരിത്രത്തിലെ ഐക്കണിക് ഇന്നിംഗ്സുമായി രജത് പടിദാർ; സുവർണനേട്ടത്തിൽ ഇനി റെയ്നക്കൊപ്പം

ക്ലച്ച് പ്ലെയർ പടിദാർ; 33 പന്തിൽ 93; ഐ.പി.എൽ ചരിത്രത്തിലെ ഐക്കണിക് ഇന്നിംഗ്സുമായി രജത് പടിദാർ; സുവർണനേട്ടത്തിൽ ഇനി റെയ്നക്കൊപ്പം

സിദ്ധരാമയ്യയോട് രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് ; രാജ്യസഭയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം

സിദ്ധരാമയ്യയോട് രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് ; രാജ്യസഭയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം

ഹാർദിക് പാണ്ഡ്യ സി.എസ്.കെയിലേക്ക്? ’07:07′ ദുരൂഹതയുമായി അശ്വിൻ; ചെന്നൈയുടെ അഴിച്ചുപണിയിൽ വമ്പൻ അപ്ഡേറ്റ്

ഹാർദിക് പാണ്ഡ്യ സി.എസ്.കെയിലേക്ക്? ’07:07′ ദുരൂഹതയുമായി അശ്വിൻ; ചെന്നൈയുടെ അഴിച്ചുപണിയിൽ വമ്പൻ അപ്ഡേറ്റ്

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

ബക്രീദിന് മുന്നോടിയായി മുംബൈയിൽ സംഘർഷം ; പൊതുസ്ഥലത്ത് മൃഗബലിക്കുള്ള നീക്കം തടഞ്ഞ് ഹിന്ദു വിഭാഗം

ബക്രീദിന് മുന്നോടിയായി മുംബൈയിൽ സംഘർഷം ; പൊതുസ്ഥലത്ത് മൃഗബലിക്കുള്ള നീക്കം തടഞ്ഞ് ഹിന്ദു വിഭാഗം

നുഴഞ്ഞുകയറ്റക്കാർ മൂലമുള്ള ‘അസ്വാഭാവിക ജനസംഖ്യാ വ്യതിയാനം’ ; പരിശോധനയ്ക്കായി ഉന്നതതല സമിതിക്ക് രൂപം നൽകി കേന്ദ്രസർക്കാർ

നുഴഞ്ഞുകയറ്റക്കാർ മൂലമുള്ള ‘അസ്വാഭാവിക ജനസംഖ്യാ വ്യതിയാനം’ ; പരിശോധനയ്ക്കായി ഉന്നതതല സമിതിക്ക് രൂപം നൽകി കേന്ദ്രസർക്കാർ

വീട്ടിൽ വളർത്താൻ 25,000 രൂപയുടെ ഉറുമ്പുകൾ!; ലോകത്തെ ഞെട്ടിച്ച ഏറ്റവും വിചിത്രമായ കള്ളക്കടത്ത്; ഞെട്ടിക്കുന്ന പാരിസ്ഥിതിക വിപത്തുകൾ

വീട്ടിൽ വളർത്താൻ 25,000 രൂപയുടെ ഉറുമ്പുകൾ!; ലോകത്തെ ഞെട്ടിച്ച ഏറ്റവും വിചിത്രമായ കള്ളക്കടത്ത്; ഞെട്ടിക്കുന്ന പാരിസ്ഥിതിക വിപത്തുകൾ

അൽ-ബദർ-ഹിസ്ബുൾ സഖ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ് ; ജമ്മു കശ്മീരിൽ തീവ്രവാദ ശൃംഖല വീണ്ടും സജീവമാക്കാൻ ശ്രമം

അൽ-ബദർ-ഹിസ്ബുൾ സഖ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ് ; ജമ്മു കശ്മീരിൽ തീവ്രവാദ ശൃംഖല വീണ്ടും സജീവമാക്കാൻ ശ്രമം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology