ചെന്നൈ : ഒരിടവേളയ്ക്ക് ശേഷം തിയേറ്ററുകളെ ഹരം കൊള്ളിച്ച രജനീകാന്ത് സിനിമയാണ് ജെയ്‌ലര്‍. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ വമ്പിച്ച കളക്ഷനുമായി ബോക്‌സ് ഓഫീസ് തകര്‍ക്കുന്ന പ്രകടനമാണ് ചിത്രം കാഴ്ച വയ്ക്കുന്നത്. ജെയ്‌ലറിന്റെ ഒടിടി റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേയാണ് ചിത്രത്തിന്റെ എച്ച് ഡി പ്രിന്റുകള്‍ ചോര്‍ന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ഒടിടി റിലീസിന്റെ തീയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിരുന്നു. തൊട്ടു പിന്നാലെയാണ് ടെലഗ്രാമില്‍ അടക്കം ചിത്രത്തിന്റെ പ്രിന്റുകള്‍ ലഭ്യമായി തുടങ്ങിയത്.
ചിത്രത്തിലെ രംഗങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം മുഴുവന്‍ സിനിമയും ടെലഗ്രാം പോലുള്ള ആപ്പുകളില്‍ പ്രചരിക്കുന്നത് ചിത്രത്തിന്റെ തീയേറ്റര്‍ പ്രദര്‍ശനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ആഗോള തലത്തില്‍ 600 കോടിയും കടന്ന് ചിത്രം മുന്നേറുന്നതിന്റെ ഇടയിലാണ് ഇത്തരമൊരു തിരിച്ചടി നേരിടുന്നത്. 600 കോടി ക്ലബിലെത്തിയ ചിത്രം വന്‍ ഹിറ്റായി തുടരുകയാണ്.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധിമാരന്‍ നിര്‍മ്മിച്ച് നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജെയ്‌ലര്‍. രജനീകാന്തിനെ കൂടാതെ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ അടക്കമുള്ളവര്‍ ചിത്രത്തിലുണ്ട്.
Discussion about this post