രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് ആക്രമണം നടന്നിട്ട് ഇന്ന് പതിനാല് വര്‍ഷം തികയുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും അഞ്ച് തീവ്രവാദികളുമടക്കം പതിനാല് പേരാണ് അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സൈനികര്‍ക്ക് രാജ്യം ആദരാഞ്ജലി അര്‍പ്പിച്ചു.
ആക്രമണത്തിന്റെ പതിനാലാം വാര്‍ഷികത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ നടന്ന അനുസ്മരണചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
2001 ഡിസംബര്‍ 13ന് പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തി വച്ചിരിക്കുന്ന സമയത്താണ് ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിച്ച കാറില്‍ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ പാര്‍ലമെന്റിനകത്തേക്ക് ഇരച്ചുകയറിയത്.
തുടര്‍ന്ന് അഞ്ചംഗസംഘം തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. എട്ട് സുരക്ഷ ഉദ്യോഗസ്ഥരും ഒരു തോട്ടക്കാരും കൊല്ലപ്പെട്ടു. പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു.പാര്‍ലമെന്റ് യുദ്ധക്കളമായി. നീണ്ട ഏറ്റുമുട്ടലിലിനൊടുവില്‍ അഞ്ച് തീവ്രവാദികളേയും സൈന്യം വധിച്ചു.
തീവ്രവാദ ആക്രമണസമയത്ത് ഉപരാഷ്ട്രപതി കൃഷ്ണകാന്തും ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനിയും പാര്‍ലമെന്റ് മന്ദിരത്തിനകത്തുണ്ടായിരുന്നു. ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ അഫ്‌സല്‍ ഗുരുവിനെ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തൂക്കിലേറ്റി.
Discussion about this post