Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment Cinema

വിജയേന്ദ്രപ്രസാദിന്റെ തിരക്കഥയിൽ സ്റ്റൈലിഷ് ഹീറോ കിച്ച സുധീപ് നായകൻ, താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആഗോള ചിത്രം പ്രഖ്യാപിച്ച് ആർ സി സ്റ്റുഡിയോസ്

by Brave India Desk
Sep 2, 2023, 01:19 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ സിനിമാലോകത്തിനെ ആഗോള സിനിമാ ലോകത്തേക്ക് പിടിച്ചുണർത്താനായി വമ്പൻ സിനിമയുടെ പ്രഖ്യാപനവുമായി കന്നഡ പ്രൊഡക്ഷൻ കമ്പനിയായ ആർ സി സ്റ്റുഡിയോസ്. മിസ്റ്റർ പെർഫെക്ട്, സ്റ്റൈലിഷ് ഹീറോ, പാൻ ഇന്ത്യൻ സ്റ്റാർ തുടങ്ങിയ സൂപ്പർ വിശേഷണങ്ങൾ നേടിയ കിച്ച സുധീപിന്റെ ജന്മദിനമായ ഇന്നായിരുന്നു ആരാധകർക്ക് സന്തോഷം പകരുന്ന സിനിമയുടെ പ്രഖ്യാപനം.

മഗധീര, ബാഹുബലി, ആർആർആർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം കഥയും തിരക്കഥയുമൊരുക്കിയ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ആർ ചന്ദ്രുവാണ്‌ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. എസ് എസ് രാജമൗലിക്കു വേണ്ടി ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കാൻ ശക്തമായ കഥയും തിരക്കഥയുമായി അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്ന വിജയേന്ദ്ര പ്രസാദും, പാൻ ഇന്ത്യൻ താരം കിച്ച സുധീപും സംവിധായകൻ ആർ ചന്ദ്രുവും ആർ സി സ്റ്റുഡിയോസുമായി കൈ കോർക്കുന്നത് ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്രതലത്തിലുള്ള വമ്പൻ ചിത്രത്തിന് വേണ്ടിയാണ്.

Stories you may like

ഞാൻ മരിച്ചാൽ ഉത്തരവാദി ബാലയും കുടുംബവും: ആശുപത്രി കിടക്കയിൽ നിന്ന് മുൻ പങ്കാളി എലിസബത്ത്

സൂപ്പർതാരം ഉപയോഗിക്കുന്നത് കീപാഡ് ഫോൺ,എന്ത് സിമ്പിളെന്ന് ആരാധകർ; വിലയറിഞ്ഞാൽ കൗതുകം തീരും

കർണാടകയിലെ പ്രശസ്ത നിർമ്മാതാക്കളായ ആർ സി സ്റ്റുഡിയോസ് അവരുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന അഞ്ച് വമ്പൻ സിനിമകൾ ഈ വർഷം തിയേറ്ററുകളിലെത്തിക്കും. ആർ.ചന്ദ്രു എന്ന സംവിധായകൻ ഒരുക്കുന്ന ചിത്രങ്ങൾക്ക് വ്യത്യസ്തയും പുതുമയും ഉറപ്പാണ്, ഈ ചിത്രത്തിനും ഒരുപാട് പ്രത്യേകതകൾ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ആ പ്രത്യേകതകൾക്കായി കാത്തിരിക്കുകയാണ് സിനിമാലോകം.ചിത്രത്തിന്റെ ടൈറ്റിൽ ഈ വർഷം സെപ്റ്റംബറിൽ അവതരിപ്പിക്കും.വിജയേന്ദ്ര പ്രസാദ് എഴുതിയ ഇരുപത്തി അഞ്ചിൽപരം ചിത്രങ്ങളും വാണിജ്യപരമായി വിജയം നേടിയ ചിത്രങ്ങളായിരുന്നു.

നന്ദി അവാർഡും ഫിലിം ഫെയർ അവാർഡുകളും കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ ഈ പുതിയ ചിത്രം ആർ സി സ്റ്റുഡിയോസിന്റെ ബാനറിൽ വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ഈ ചിത്രം പാൻ ഇന്ത്യ സങ്കൽപ്പത്തെ തകർക്കുകയും ആഗോള സിനിമാ സങ്കൽപ്പമുള്ള ഇന്ത്യയിൽ നിന്നുള്ള ഹൈ ബഡ്ജറ്റ് ചിത്രമായി മാറുകയും ചെയ്യുന്നു. ഈ ചിത്രത്തിലൂടെ ആർ സി സ്റ്റുഡിയോസ് ഇന്ത്യൻ സിനിമയിൽ കഴിവുള്ള യുവതലമുറക്ക് അവരുടെ സിനിമാ സങ്കൽപ്പത്തിനപ്പുറം ആഗോള തലത്തിൽ രൂപപ്പെടുന്ന സിനിമയുടെ ഭാഗമാകാൻ സഹായിക്കുകയും ചെയ്യുന്നു. കിച്ച സുദീപിന്റെ പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ച ഈ ചിത്രം ഈ മൂന്ന് പ്രതിഭകളുടെ ഒത്തു ചേരലിനുമപ്പുറം സിനിമാ വ്യവസായത്തിന്റെ ഭാവി വികസനത്തിന് സഹായിക്കുമെന്നുറപ്പാണ്.

Tags: Kannada Moviekicha sudeepVijayendra PrasadKannada Film
ShareTweetSendShare

Latest stories from this section

വീട്ടിലെ ഇളയചെക്കൻമാർ ഉണ്ടാവില്ലേ…മാട്രിമോണിയിൽ അങ്ങനെ കൊടുക്കും; മനസ് തുറന്ന് നടി അനുശ്രീ

രേണു പറയുന്നത് പച്ചക്കള്ളം,വീട് ചോരുന്നില്ല; ഇനിയാർക്കും ഇതുപോലെ സഹായം ചെയ്യില്ല; വെളിപ്പെടുത്തലുമായി ബിൽഡർ

ഉണ്ണി മുകുന്ദൻ ക്രൂരമായി മർദ്ദിച്ചെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; മാധ്യമങ്ങൾ പ്രതിക്ക് അനുകൂലമായി വാർത്ത കൊടുക്കുന്നെന്ന് മുൻ മാനേജർ വിപിൻ

വിജയ് ദേവരകൊണ്ടയും കുടുങ്ങി ; 29 പേർക്കെതിരെ കേസെടുത്ത് ഇ.ഡി 

Discussion about this post

Latest News

റെക്കോഡുകൾ തകർക്കാൻ ഉള്ളത് തന്നെ, പക്ഷെ ഇതൊന്നും ഒരിക്കലും മറികടക്കില്ല; ഇന്ത്യൻ താരങ്ങൾ ഉൽപ്പെട്ട ലിസ്റ്റ് നോക്കാം

ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്

വെസ്റ്റ് ഇൻഡീസിന്റെ അതിദയനീയ പ്രകടനം, ഇന്ത്യൻ പ്രീമിയർ ലീഗിനെ കുറ്റപ്പെടുത്തി ബ്രയാൻ ലാറ; ഒപ്പം കൂടി ഇതിഹാസവും

ഭാരതപുത്രന്മാരോട് തോൽക്കാൻ വീണ്ടും കാൾസന്റെ കരിയർ ബാക്കി; പ്രഗ്നാനന്ദയ്ക്ക് ജയം; ഒരിക്കൽ പരിഹസിച്ചതിന്റെ ഫലമെന്ന് സോഷ്യൽമീഡിയ

മുരളീധരനെക്കാൾ മികച്ചതായിട്ട് ഒരൊറ്റ താരമേ ഉള്ളു, അത് അവനാണ്; തുറന്നടിച്ച് ബ്രയാൻ ലാറ

പാകിസ്താന് വേണ്ടി ചാരവൃത്തി; കശ്മീരിൽ സൈനികൻ അറസ്റ്റിൽ

അമേരിക്കയെയും അവരുടെ പട്ടിയായ ഇസ്രയേലിനെയും നേരിടാൻ ഞങ്ങൾ തയ്യാർ; പൊട്ടിത്തെറിച്ച് ആയത്തുള്ള അലി ഖമേനി

ഗില്ലിനെ കാണുമ്പോൾ ഇംഗ്ലണ്ടിന് ആ താരത്തിന്റെ വൈബ് അടിക്കുന്നു, അതാണ് മൂന്നാം ടെസ്റ്റിൽ വാശി കൂടാൻ അതാണ് കാരണം: മോയിൻ അലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies