ചെന്നൈ: അരവിന്ദ് സ്വാമി തന്റെ മകനാണെന്ന വെളിപ്പെടുത്തലുമായി നടൻ ഡൽഹി കുമാർ. ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. അരവിന്ദ് സ്വാമിയെ ജനിച്ചയുടൻ തന്നെ സഹോദരിയ്ക്ക് ദത്ത് നൽകുകയായിരുന്നുവെന്നും ഡൽഹി കുമാർ വ്യക്തമാക്കി.
സഹോദരിയ്ക്ക് മക്കളില്ലായിരുന്നു. അതിനാൽ ജനിച്ചയുടൻ കുഞ്ഞിനെ ദത്ത് നൽകി. ഇക്കാര്യങ്ങൾ അരവിന്ദ് സ്വാമിയ്ക്കും അറിയാം. തങ്ങൾ തമ്മിൽ അച്ഛൻ മകൻ ബന്ധമില്ല. അരവിന്ദ് സ്വാമിയ്ക്ക് കൂടുതൽ ബന്ധമുള്ളത് സഹോദരിയോടും കുടുംബത്തോടുമാണ്. പരിപാടികൾക്ക് മാത്രമേ വീട്ടിലേക്ക് വരികയുള്ളൂ. പരിപാടി കഴിഞ്ഞാൽ തിരികെ പോകുകയും ചെയ്യും. തന്നെ കാണുമ്പോൾ സുഖമാണോ എന്ന് ചോദിക്കുമെന്നും ഡൽഹി കുമാർ കൂട്ടിച്ചേർത്തു.
നല്ല കഥ ലഭിച്ചാൽ, സാഹചര്യം അനുകൂലമായാൽ തീർച്ഛയായും അരവിന്ദ് സ്വാമിയ്‌ക്കൊപ്പം സിനിമ ചെയ്യും. അതിന് പ്രശ്‌നമില്ല. നല്ല കഥയോ സാഹചര്യമോ അനുകൂലമായില്ല. അതുകൊണ്ടാണ് സിനിമ ചെയ്യാതിരുന്നത്. തങ്ങൾ തമ്മിൽ ശത്രുതയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post