കാസർകോഡ് : രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാസർകോഡ് ഉപ്പള പച്ചിലംപാറയിലാണ് സംഭവം. പ്രദേശത്തെ വയലിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മ തന്നെയാണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
ഉപ്പള സ്വദേശിയായ സത്യനാരായണന്റെയും സുമംഗലിയുടെയും രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്കാണ് ഈ ദമ്പതികളുടെ വീടിനു സമീപത്തെ വയലിലെ ചെളിയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കളായ സുമംഗലയും സത്യനാരായണനും തമ്മില്‍ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും നിരന്തരമായി കലഹിച്ചിരുന്നുവെന്നും പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചു.
സുമംഗലയെയും കുഞ്ഞിനേയും കാണാതായതിനെ തുടർന്ന് തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ യുവതിയെ കണ്ടെത്തി.പിന്നീട് നടത്തിയ തിരച്ചിലിൽ കുഞ്ഞിനെ ചെളിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണങ്ങൾ നടത്തിവരികയാണ്. യുവതിക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങള്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിന്റെ മൃതദേഹം മംഗല്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post