Tuesday, October 21, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

80 വര്‍ഷത്തെ ഗൃഹാതുരത്വം ഓര്‍മ്മയായി; മുംബൈ തെരുവുകളോട് വിട പറഞ്ഞ് ചുവന്ന ഐക്കോണിക് ഡബിള്‍ ഡക്കര്‍ ബസുകള്‍

by Brave India Desk
Sep 16, 2023, 11:56 am IST
in News, India
Share on FacebookTweetWhatsAppTelegram

മുംബൈ: എട്ട് പതിറ്റാണ്ടിലേറെയായി നഗരത്തിലെ സ്ഥിരം കാഴ്ചയായിരുന്ന ഡബിള്‍ ഡെക്കര്‍ ബസുകള്‍ മുംബൈയിലെ തെരുവുകളോട് വിടപറഞ്ഞു. അവസാന ദിവസമായ ഇന്നലെ ബസിനെ പൂമാലകളാല്‍ അണിയിച്ചൊരുക്കിയും യാത്ര ചെയ്യാനുമായി നിരവധി ആളുകളാണ് ഒത്തുകൂടിയത്.

“എല്ലാവരും പഴയ പോലെ ടിക്കറ്റ് എടുക്കുക. ഇന്ന് ഈ ബസിന്റെ അവസാന ദിവസമാണ്. നിങ്ങളുടെ യാത്ര അവിസ്മരണീയമാക്കുക” സീപ്സ് ബസ് ഡിപോര്‍ട്ടില്‍ നിന്ന് സര്‍വ്വീസ് ആരംഭിച്ചതിന് ശേഷം ഐക്കണിക് റെഡ് ഡബിള്‍ ഡെക്കര്‍ ബസിന്റെ മുകളിലത്തെ ഡെക്കിലുള്ള യാത്രക്കാര്‍ക്ക് ബസ് ടിക്കറ്റ് നല്‍കിക്കൊണ്ട് ബൃഹന്‍മുംബൈ ഇലക്ട്രിസിറ്റി സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ബെസ്റ്റ്) ബസ് കണ്ടക്ടര്‍ ഗോപാല്‍ സുക്തേ പറഞ്ഞു. താഴത്തെ ഡെക്കില്‍ ടിക്കറ്റ് വിതരണം ചെയ്യേണ്ട അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ സന്തോഷ് സാവന്ത് അവസാനമായി മുംബൈയുടെ തെരുവുകളിലൂടെ ഇഴഞ്ഞ് നീങ്ങുന്ന ബസില്‍ ആകാശം കണ്ടും ഓര്‍മ്മകള്‍ അയവറത്തും വെറുതെ ഇരുന്നു. അവസാന യാത്ര അവിസ്മരണീയമാക്കാന്‍ നിരവധി യാത്രക്കാര്‍ മുകള്‍ ഡക്കിലേക്ക് ഇരിപ്പുറപ്പിച്ചു.

Stories you may like

കമ്യൂണിസം കടക്ക് പുറത്ത്; ഇതരമതസ്ഥനെ പ്രണയിച്ചതിന് മർദ്ദനം, മകളെ വീട്ടുതടങ്കലിലാക്കി സിപിഎം നേതാവ്

നഴ്‌സുമാർക്ക് ആശ്വാസം; ഷിഫ്റ്റ് സമയത്തിൽ മാറ്റം, ഓവർ ടൈം അലവൻസും അനുവദിക്കും

ആധുനികവല്‍ക്കരണത്തിന്റെയും പ്രവര്‍ത്തനച്ചെലവിന്റെയും ഭാഗമായാണ് പഴയ ഡബിള്‍ ഡക്കര്‍ ബസുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ ബെസ്റ്റ് അധികാരികള്‍ തീരുമാനിച്ചത്. ഇതോടെ 86 വര്‍ഷത്തെ സേവനത്തിന് ശേഷം മുംബൈയിലുടനീളം വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തിയ ഈ പഴയ ചുവപ്പന്‍ ഡബിള്‍ ഡെക്കര്‍ ബസുകള്‍ വെള്ളിയാഴ്ച രാത്രിയോടെ ദൈനംദിന യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വിട നല്‍കി. വെള്ളിയാഴ്ച രാവിലെയാണ് ഈ നോണ്‍ എസി ഡബിള്‍ ഡെക്കര്‍ ബസുകളുടെ അവസാന സര്‍വീസ് മാറോള്‍ ഡിപ്പോയില്‍ നിന്ന് പുറപ്പെട്ടത്.

1937-ല്‍ അവതരിപ്പിച്ച ചുവന്ന ഡബിള്‍ ഡെക്കര്‍ ബസുകള്‍ നഗരത്തിന്റെ തന്നെ പര്യായമായി മാറിയിരുന്നു. മുംബൈ നഗരത്തിലെത്തുന്ന ഓരോരുത്തരുടെയും ജീവിതത്തില്‍ ഉണ്ടാകും ഒരിക്കലെങ്കിലും മുകള്‍ നിലയില്‍ ആ കാറ്റേറ്റ് സഞ്ചരിച്ച ദിവസം. ഏകദേശം 2 മണിയോടെ ബസ് സീപ്‌സ് ഡിപ്പോയില്‍ എത്തിയപ്പോള്‍, ബസ്സിന്റെ കൂടെ ഫോട്ടോയെടുക്കാന്‍ നിരവധി യാത്രക്കാരാണ് പരിസരത്ത് തടിച്ചുകൂടിയത്.

ഈ ബസുകള്‍ തങ്ങളുടെ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന സവിശേഷമായ സ്ഥാനം ചിലര്‍ അനുസ്മരിച്ചു. ”ആളുകള്‍ക്ക് ഈ ബസിനെക്കുറിച്ച് ഒരുപാട് ഓര്‍മ്മകളുണ്ട്. സന്തോഷമായാലും സങ്കടമായാലും ഞങ്ങള്‍ ഇതില്‍ കയറി. ഇവിടെ എല്ലാവര്‍ക്കും ഇടമുണ്ടായിരുന്നു. മുകളിലത്തെ ഡെക്കില്‍ കാറ്റ് കൊണ്ടിരുന്ന് പുറത്തെ കാഴ്ചകള്‍ ആസ്വദിക്കുന്നത് എനിക്ക് ഏറെ ഇഷ്ടമായിരുന്നു. മുംബൈയുടെ അവശേഷിക്കുന്ന ഗൃഹാതുരത്വം കൂടി ഇല്ലാതാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണം,” കഴിഞ്ഞ ആറ് പതിറ്റാണ്ടായി ഈ ഡബിള്‍ ഡെക്കര്‍ ബസുകളില്‍ യാത്ര ചെയ്യുന്ന ഗജാനന്‍ ഖമ്പാടി (71) പറഞ്ഞു.

മുന്‍പ് 900 ത്തിലധികം ബസുകള്‍ ഉണ്ടായിരുന്നു എന്നാലിന്ന് അത് ഒന്നായി ചുരുങ്ങി. കാലം മാറിയതോടെ നൂതന ഗതാഗത സംവിധാനങ്ങള്‍ ഇറക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഈ ബസ് സര്‍വ്വീസും നിര്‍ത്തലാക്കാന്‍ ബെസ്റ്റ് തീരുമാനിച്ചത്. എന്നാല്‍ മുംബൈ നഗരത്തിലെ അഭിമാനകരമായ ഡബിള്‍ ഡെക്കര്‍ ബസുകള്‍ ഒരു കാരണവശാലും അടച്ചിടില്ലെന്നും 2024 ജൂലൈ അവസാനത്തോടെ മുംബൈയിലെ ജനങ്ങള്‍ക്ക് പുതിയ 900 എയര്‍ കണ്ടീഷന്‍ഡ് ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസുകള്‍ നല്‍കുമെന്നും ബെസ്റ്റ് അധികൃതര്‍ അറിയിച്ചു.

ഇനി പഴയ ബസുകള്‍ക്ക് പകരം ചുവപ്പും കറുപ്പും ഉള്ള പുതിയ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകളാണ് മുംബൈ നഗരത്തിലെ റോഡുകളില്‍ നിറയാന്‍ പോകുന്നത്. എയര്‍ കണ്ടീഷനുള്ള 25 ഓളം ബസുകള്‍ പുതിയതായി ഇറക്കിയിട്ടുണ്ട്. ‘മുംബൈയിലെ വിവിധ മേഖലയിലെ 12 ബസ് ഡിപ്പോകളില്‍ നിന്ന് 900 എയര്‍കണ്ടീഷന്‍ ചെയ്ത ഡബിള്‍ ഡെക്കര്‍ ബസുകള്‍ നഗരത്തില്‍ സര്‍വീസ് നടത്തും. പരമാവധി ആളുകള്‍ക്ക് ഈ ബസുകളുടെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും. മുംബൈയിലെ യാത്രക്കാരുടെ മുന്‍ഗണനകള്‍ എപ്പോഴും പരിഗണിച്ചുകൊണ്ട് ബെസ്റ്റ് ബസ് ഓപ്പറേഷന്‍ നവീകരിച്ചിട്ടുണ്ട്,” ബെസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags: busmumbaiRed Double Decker
Share1TweetSendShare

Latest stories from this section

ട്രംപ് മരിച്ചു…എക്‌സിൽ ട്രെൻഡിംഗ്…പോസ്റ്റുകൾ വാൻസിന്റെ അതിഭീകര ദുരന്തം’ പരാമർശത്തിന് പിന്നാലെ

ചൈനക്കെതിരെ ഭീഷണിയുമായി ട്രംപ്; കരാറിലെത്തിച്ചേർന്നെങ്കിൽ 155 തീരുവ ചുമത്തുമെന്ന് പ്രഖ്യാപനം

അമീബിക് മസ്തിഷ്‌ക ജ്വരം വില്ലനാകുമ്പോൾ, പത്ത് മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 97 പേർക്ക്: സംസ്ഥാനത്ത് അതീവ ജാഗ്രത

സംസ്ഥാനം അമീബിക് മസ്തിഷ്‌ക ജ്വര ഭീഷണിയിൽ, രോഗികളുടെ എണ്ണം കുത്തനെ; എങ്ങുമെത്താതെ ആരോഗ്യവകുപ്പിന്റെ പ്രഖ്യാപനം

ഈ ധോണിയുടെ ഓരോരോ കോമഡികളെ, പഴയത് പോലെ ഹെലിക്കോപ്റ്റർ ഷോട്ടുകൾ എന്തുകൊണ്ട് കളിക്കുന്നില്ല; ഉപമയിൽ താരമായത് സ്റ്റൂൾ

ഈ ധോണിയുടെ ഓരോരോ കോമഡികളെ, പഴയത് പോലെ ഹെലിക്കോപ്റ്റർ ഷോട്ടുകൾ എന്തുകൊണ്ട് കളിക്കുന്നില്ല; ഉപമയിൽ താരമായത് സ്റ്റൂൾ

കേരളതീരത്ത് ഉയർന്ന ചക്രവാതച്ചുഴി ; അടുത്ത 24 മണിക്കൂറിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദത്തിന് സാധ്യത

കേരളതീരത്ത് ഉയർന്ന ചക്രവാതച്ചുഴി ; അടുത്ത 24 മണിക്കൂറിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദത്തിന് സാധ്യത

Discussion about this post

Latest News

സച്ചിന്റെ സ്ഥാനത്ത് വേറെ താരങ്ങൾ ആയിരുന്നെങ്കിൽ ഞാൻ തെറി പറയുമായിരുന്നു, അമ്മാതിരി പണിയാണ് അവൻ ഒപ്പിച്ചത്; സൗരവ് ഗാംഗുലി പറയുന്നത് ഇങ്ങനെ

സച്ചിന്റെ സ്ഥാനത്ത് വേറെ താരങ്ങൾ ആയിരുന്നെങ്കിൽ ഞാൻ തെറി പറയുമായിരുന്നു, അമ്മാതിരി പണിയാണ് അവൻ ഒപ്പിച്ചത്; സൗരവ് ഗാംഗുലി പറയുന്നത് ഇങ്ങനെ

നിനക്ക് എന്താ മോനെ പ്രശ്നമെന്ന് സച്ചിൻ, അത് പിന്നെ ചെറുതായി ഒരു അബദ്ധം പറ്റിയതാണ് പാജി എന്ന് ഹർഭജൻ; കരിയർ തുടക്കം ബോളർക്ക് കിട്ടിയത് പണി

നിനക്ക് എന്താ മോനെ പ്രശ്നമെന്ന് സച്ചിൻ, അത് പിന്നെ ചെറുതായി ഒരു അബദ്ധം പറ്റിയതാണ് പാജി എന്ന് ഹർഭജൻ; കരിയർ തുടക്കം ബോളർക്ക് കിട്ടിയത് പണി

കമ്യൂണിസം കടക്ക് പുറത്ത്; ഇതരമതസ്ഥനെ പ്രണയിച്ചതിന് മർദ്ദനം, മകളെ വീട്ടുതടങ്കലിലാക്കി സിപിഎം നേതാവ്

കമ്യൂണിസം കടക്ക് പുറത്ത്; ഇതരമതസ്ഥനെ പ്രണയിച്ചതിന് മർദ്ദനം, മകളെ വീട്ടുതടങ്കലിലാക്കി സിപിഎം നേതാവ്

നഴ്‌സുമാർക്ക് ആശ്വാസം; ഷിഫ്റ്റ് സമയത്തിൽ മാറ്റം, ഓവർ ടൈം അലവൻസും അനുവദിക്കും

നഴ്‌സുമാർക്ക് ആശ്വാസം; ഷിഫ്റ്റ് സമയത്തിൽ മാറ്റം, ഓവർ ടൈം അലവൻസും അനുവദിക്കും

ട്രംപ് മരിച്ചു…എക്‌സിൽ ട്രെൻഡിംഗ്…പോസ്റ്റുകൾ വാൻസിന്റെ അതിഭീകര ദുരന്തം’ പരാമർശത്തിന് പിന്നാലെ

ചൈനക്കെതിരെ ഭീഷണിയുമായി ട്രംപ്; കരാറിലെത്തിച്ചേർന്നെങ്കിൽ 155 തീരുവ ചുമത്തുമെന്ന് പ്രഖ്യാപനം

അമീബിക് മസ്തിഷ്‌ക ജ്വരം വില്ലനാകുമ്പോൾ, പത്ത് മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 97 പേർക്ക്: സംസ്ഥാനത്ത് അതീവ ജാഗ്രത

സംസ്ഥാനം അമീബിക് മസ്തിഷ്‌ക ജ്വര ഭീഷണിയിൽ, രോഗികളുടെ എണ്ണം കുത്തനെ; എങ്ങുമെത്താതെ ആരോഗ്യവകുപ്പിന്റെ പ്രഖ്യാപനം

ഈ ധോണിയുടെ ഓരോരോ കോമഡികളെ, പഴയത് പോലെ ഹെലിക്കോപ്റ്റർ ഷോട്ടുകൾ എന്തുകൊണ്ട് കളിക്കുന്നില്ല; ഉപമയിൽ താരമായത് സ്റ്റൂൾ

ഈ ധോണിയുടെ ഓരോരോ കോമഡികളെ, പഴയത് പോലെ ഹെലിക്കോപ്റ്റർ ഷോട്ടുകൾ എന്തുകൊണ്ട് കളിക്കുന്നില്ല; ഉപമയിൽ താരമായത് സ്റ്റൂൾ

ഒരു കാലത്ത് അടുത്ത സ്പിൻ ഇതിഹാസം എന്ന് വരെ വാഴ്ത്തപ്പെട്ടവൻ, അവസരങ്ങൾ കിട്ടാതെയതയോടെ പാഡഴിച്ച് ഇന്ത്യൻ താരം; വിരമിക്കൽ വേളയിൽ പറഞ്ഞത് ഇങ്ങനെ

ഒരു കാലത്ത് അടുത്ത സ്പിൻ ഇതിഹാസം എന്ന് വരെ വാഴ്ത്തപ്പെട്ടവൻ, അവസരങ്ങൾ കിട്ടാതെയതയോടെ പാഡഴിച്ച് ഇന്ത്യൻ താരം; വിരമിക്കൽ വേളയിൽ പറഞ്ഞത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies