കൊച്ചി; നടൻ അലൻസിയറിന്റെ ധീരതയ്ക്ക് അവാർഡ് നൽകുമെന്ന് ഓൾ കേരള മെൻസ് അസോയിയേഷൻ. സ്ത്രീ പ്രതിമയ്ക്ക് പകരമായി നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപ്പമാണ് നൽകുകയെന്ന് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്കുമാർ പറഞ്ഞു.
ആണത്തമുള്ള പുരുഷന്റെ അത്യാവശ്യം വസ്ത്രം ധരിച്ച വ്യക്തിയുടെ പ്രതിമയാണ് അദ്ദേഹത്തിന് നൽകുക. അലൻസിയറുടെ കുടുംബവും ചടങ്ങിൽ പങ്കെടുക്കും. ക്യാഷ് അവാർഡ് നൽകുന്നതിനെ പറ്റിയും ചിന്തിക്കുന്നുണ്ടെന്ന് അജിത് കുമാർ വ്യക്തമാക്കി. ഫെമിനിസ്റ്റുകളൊഴികയുള്ള സ്ത്രീകളും ചില പുരുഷൻമാരും അലൻസിയറെ പിന്തുണയ്ക്കുന്നുണ്ടെന്നും അവാർഡിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം തന്നെ വാർത്താ സമ്മേളനം നടത്തി പങ്കുവക്കുമെന്നും ഇയാൾ പറയുന്നു.
കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലാണ് സ്ത്രീവിരുദ്ധ പരാമർശവുമായി നടൻ അലൻസിയർ എത്തിയത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെൺ രൂപത്തിലുള്ള പ്രതിമ നൽകി അപമാനിക്കരുതെന്ന് പറഞ്ഞ നടൻസ്‌പെഷ്യൽ ജൂറി പരാമർശത്തിന് സ്വർണ്ണം പൂശിയ പുരസ്‌കാരം നൽകണമെന്നും 25000 രൂപ തന്ന് അപമാനിക്കരുതെന്നും പറഞ്ഞിരുന്നു.
അലൻസിയറിൻറെ വാക്കുകൾ…
‘അവാർഡ് വാങ്ങി വീട്ടിൽ പോകാനിരുന്നയാളാണ് ഞാൻ, നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്, മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കിൽ പറയാമായിരുന്നു..സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം. സ്‌പെഷ്യൽ ജൂറി അവാർഡാണ് ഞങ്ങൾക്ക് തന്നത്. നല്ല നടൻ എല്ലാവർക്കും കിട്ടും. സ്‌പെഷ്യൽ കിട്ടുന്നവർക്ക് സ്വർണത്തിലെങ്കിലും ഇത് പൊതിഞ്ഞ് തരണം. എനിക്കും കുഞ്ചാക്കോ ബോബനും 25000 രൂപ തന്ന് അപമാനിക്കരുത്. ഞങ്ങൾക്ക് പൈസ കൂട്ടണം. ഗൌതം ഘോഷിനോട് അഭ്യർത്ഥിക്കുന്നു, ഞങ്ങളെ സ്‌പെഷ്യൽ ജൂറി തന്ന് അപമാനിക്കരുത്. നല്ല അവാർഡോക്കെ എല്ലാവർക്കും കൊടുത്തോളു, സ്‌പെഷ്യൽ ജൂറിക്ക് സ്വർണം പൂശിയ അവാർഡ് തരണം.
ഈ പെൺപ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആൺകരുത്തുള്ള ഒരു മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെൺപ്രതിമ തന്ന് അപമാനിക്കരുത്. ആൺകരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാൻ അഭിനയം നിർത്തും
Discussion about this post