‘
ആലപ്പുഴ: കമ്മ്യൂണിസ്റ്റ് നേതാവ് പി കൃഷ്ണപിളളയുടെ സ്മാരകം തകര്‍ത്ത സംഭവത്തിന് പിന്നില്‍ സിപിഎം അണികള്‍ക്ക് പങ്കില്ലെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. മൂന്നംഗ ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്.
ലതീഷ് ബി ചന്ദ്രന്‍ അടക്കം കുറ്റാരോപിതരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇതുമായി ബന്ധമില്ലെന്ന് സംഘം കണ്ടെത്തി. മുഹമ്മ കഞ്ഞിക്കുഴി സ്വദേശികളായ മൂന്നംഗസംഘമാണ് സ്മാരകം തകര്‍ത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കുകയും ഏറെ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്ത സംഭവം മൂന്ന് മാസം മുന്‍പാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം നേരിട്ട് അന്വേഷിക്കാന്‍ തീരുമാനിക്കുന്നത്. മുഹമ്മയിലെ ഒരു വീട്ടില്‍ നടന്ന മദ്യപാനസദസില്‍ വെച്ച് അക്രമണം നടത്തിയ ശേഷം ഇവര്‍ക്ക് അഭയം നല്‍കിയ ആളുകളില്‍ ഒരാളാണ് സംഭവം വെളിപ്പെടുത്തിയത്. ഇത് പാര്‍ട്ടി അംഗങ്ങളുെട ശ്രദ്ധയില്‍ പെടുകയും തുടര്‍ന്ന് പ്രാദേശിക നേതൃത്വം അന്വേഷണം നടത്തുകയും ഇക്കാര്യം സ്ഥിരീകരിക്കുകയും ആയിരുന്നു. ജില്ലാസെക്രട്ടറി സജിചെറിയാനായിരുന്നു അന്വേഷണത്തിന്റെ ചുമതല.
2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെയാണ് കമ്മ്യൂണിസ്റ്റ് ആചാര്യന്‍ പി കൃഷ്ണപിള്ള അന്ത്യനാളുകളില്‍ ചിലവഴിച്ചിരുന്ന മുഹമ്മ കണ്ണാര്‍കാട്ടുളള സിപിഐഎമ്മിന്റെ സ്മാരകം തകര്‍ക്കപ്പെട്ടത്. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സിപിഐഎം ആരോപിച്ചെങ്കിലും പിന്നീട് സിപിഐഎം വിഭാഗീയതയുടെ ഭാഗമായാണ് സ്മാരകം തകര്‍ക്കപ്പെട്ടതെന്ന് ക്രെബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഎസ് പക്ഷത്തെ പ്രാദേശിക നേതാവും വിഎസ് അച്യുതാന്ദന്റെ മുന്‍ പഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന ലതീഷ് ബി ചന്ദ്രന്‍. കണ്ണാര്‍കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി സാബു എന്നിവരുള്‍പ്പടെ അഞ്ച് പേരെ പൊലീസ് പ്രതികളാക്കി. ഈ വിഷയത്തില്‍ പാര്‍ട്ടി തലത്തില്‍ യാതൊരു വിധ അന്വേഷണവും നടത്താതെ സിപിഐഎം പ്രവര്‍ത്തകരെ പുറത്താക്കിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
Discussion about this post