Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

“കുമ്മനം രാജശേഖരന്‍ എന്ന കര്‍മ്മയോഗിയുടെ വലിപ്പം മനസ്സിലാക്കാന്‍ കളിയാക്കുന്ന ചൊറിത്തവളകള്‍ക്ക് കഴിയില്ല”: നുസൃത് ജഹാന്‍

by Brave India Desk
Sep 19, 2023, 05:33 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി : മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ കളിയാക്കുന്നവര്‍ക്കെതിരെ ഫേസ് ബുക്ക് പോസ്റ്റുമായി രാഷ്ട്രീയ പ്രവര്‍ത്തകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവുമായ നുസൃത് ജഹാന്‍. കുമ്മനം രാജശേഖരന്‍ എന്ന കര്‍മ്മ യോഗിയുടെ വലിപ്പം മനസ്സിലാക്കാന്‍ കുമ്മോജി എന്ന് കളിയാക്കി വിളിക്കുന്ന ചൊറിത്തവളകള്‍ക്ക് കഴിയില്ല. സമാധാനപരമായ സമരങ്ങളിലൂടെ നിരവധി അനീതികള്‍ക്കെതിരെ പ്രതികരിക്കുകയും മാറ്റങ്ങള്‍ കൊണ്ടു വരികയും ചെയ്ത വ്യക്തിത്വമാണ് അദ്ദേഹമെന്നും അവര്‍ പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയാണ് നുസൃതിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

Stories you may like

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

1983 മാര്‍ച്ച് 24ന് ശബരിമല പൂങ്കാവനത്തില്‍ പെട്ട നിലയ്ക്കലില്‍ ആരോ ഒരു കല്‍ക്കുരിശു സ്ഥാപിച്ചു. ഏഡി 52 ല്‍ സെന്റ് തോമസ് സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ അരപ്പള്ളിയായ നിലയ്ക്കല്‍ പള്ളിയാണിത് എന്ന വ്യാപകമായ പ്രചാരണം നടന്നു.
ശബരിമല ക്ഷേത്രത്തിലേക്കുള്ള വഴിയുടെ പേര് സെന്റ് തോമസ് റോഡ് എന്നും നിലയ്ക്കല്‍ മലയ്ക്ക് സെന്റ് തോമസ് മൗണ്ട് എന്നും പേരിട്ട ബോര്‍ഡുകള്‍ ഉയര്‍ന്നു. നിലയ്ക്കല്‍ ജംഗ്ഷനില്‍ വലിയൊരു കമാനമുയര്‍ന്നു-സ്ലീബാനഗര്‍!
1983 മാര്‍ച്ച് 25 രാവിലെ പരമേശ്വര്‍ജിയുടെ നിര്‍ദ്ദേശ പ്രകാരം കുമ്മനം രാജശേഖരന്‍ എന്ന കര്‍മ്മയോഗി നിലയ്ക്കല്‍ കയ്യേറ്റത്തിനെതിരെ സമരം തുടങ്ങി. പലരും ആശങ്കപ്പെട്ടത് പോലെ വര്‍ഗ്ഗീയ ലഹളയോ കലാപമോ ഉണ്ടായില്ല.
ഏഴുമാസം നീണ്ട സമരപരമ്പരകള്‍ക്കൊടുവില്‍ നവംബര്‍ 15ന് കുരിശ് ആരോരുമറിയാതെ അപ്രത്യക്ഷമായി. സമാധാനപരമായ സമരത്തിലൂടെ ഒരു അനീതി തിരുത്തപ്പെട്ടു.

പൂന്തുറയില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ അഞ്ചു പേരാണു കൊല്ലപ്പെട്ടത്. സര്‍വതും നഷ്ടപ്പെട്ട 87 മത്സ്യതൊഴിലാളികള്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കുമ്മനത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു.
മാറാട് കടപ്പുറത്ത് മരിച്ചുവീണ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വേദന കേരളത്തിലെ മുഴുവന്‍ ജനതയുടേയും വികാരത്തിന്റെ ഭാഗമാക്കി മാറ്റിയത് കുമ്മനം നേതൃത്വം നല്‍കിയ പ്രക്ഷോഭമാണ്. എട്ടു നിരപരാധികളുടെ ജീവന്‍ ഒടുക്കിയ നരാധമത്വത്തിനെതിരായ പ്രക്ഷോഭം ഒരിക്കലും സമാധാനഭഞ്ജനം ഉണ്ടാക്കിയില്ല. വികാരങ്ങള്‍ അലകടലായി ആര്‍ത്തിരമ്പിയപ്പോഴും അതിനെ അതിജീവിച്ച് ഒരുതുള്ളി ചോര കിനിയാതെയാണ് പ്രക്ഷോഭം വിജയം കണ്ടത്. കുമ്മനത്തിന്റെ നേതൃപാടവം കേരളം കണ്ട ഒരു സംഭവമായിരുന്നു അത്.

തൃശൂരിനടുത്ത് പാലാഴി ക്ഷേത്രത്തിലെ അയിത്താചരണത്തിനെതിരെയും ഇളവൂര്‍ തൂക്കത്തിലെ അനാചാരങ്ങള്‍ക്കെതിരെയും പ്രതികരിച്ച കുമ്മനത്തെയും പിന്നീട് കേരളം കണ്ടു.
ഇനിയും ഏറെ പറയാനുണ്ട്. ‘കുമ്മോജി’ എന്ന പരിഹാസം ചൊരിയുന്ന ചൊറിത്തവളകള്‍ക്ക് അളക്കാനാകാത്ത വലിപ്പം കുമ്മനം രാജശേഖരന്‍ എന്ന കര്‍മ്മയോഗിക്കുണ്ട് എന്ന് മാത്രം ചൂണ്ടിക്കാട്ടി അവസാനിപ്പിക്കുന്നു.

Tags: nusruth jahankummanam rajashekharan
Share7
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies