ലക്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൾമാറാട്ടം നടത്തി ലൗ ജിഹാദിനിരയാക്കാൻ ശ്രമം. ലക്‌നൗവിലെ മൊഹൻലാൽഗഞ്ചിലാണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പ്രതിയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ബറാബങ്കി സ്വദേശിക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. 17 കാരിയെ ഇയാൾ ഹിന്ദു പേരിൽ പ്രണയം നടിച്ച് വലയിലാക്കിയ ശേഷം കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഈ മാസം 17 നായിരുന്നു കുട്ടിയെ കാണാതെ ആയത്. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയുടെ വീടിന് അൽപ്പം അകലെയായാണ് യുവാവിന്റെ വീട്. സ്‌കൂളിൽ പോകുന്ന പെൺകുട്ടിയെ ഇയാൾ ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇയാൾ കയ്യിൽ ചരടും നെറ്റിയിൽ കുങ്കുമക്കുറിയും ധരിക്കുക പതിവായിരുന്നു. ഇത് കണ്ട പെൺകുട്ടിയും ഇയാൾ ഹിന്ദുവാണെന്ന് ധരിച്ചു. ഇതോടെ പ്രണയത്തിലാകുകയായിരുന്നു. എന്നാൽ ഇതിനിടെ പെൺകുട്ടി ഇയാൾ മുസ്ലീമാണെന്ന കാര്യം തിരിച്ചറിഞ്ഞു. തുടർന്ന് ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഇതിനിടെയാണ് ഇയാൾ 17 ന് പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയത്. പെൺകുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്.
Discussion about this post