ബംഗളൂരു: ചന്ദ്രയാൻ 3 ശേഖരിച്ച വിവരങ്ങളിൽ ശാസ്ത്രസംഘം ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ചന്ദ്രയാൻ 3 ശേഖരിച്ച ഡേറ്റ വിശദമായി പരിശോധിക്കും, വർഷങ്ങളെടുത്തേക്കാവുന്ന പ്രക്രിയയാണിത്. ചന്ദ്രയാൻ 1 ൽ നിന്ന് ലഭിച്ച ഡേറ്റയിൽ നിന്ന് ഇപ്പോഴും കാര്യങ്ങൾ മനസിലാക്കി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി
ചന്ദ്രയാൻ 2 ദൗത്യത്തിൽ എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് മനസിലാക്കാൻ വളരെ വലിയ രീതിയിലുള്ള അവലോകനം ആവശ്യമായി വന്നു. അത് കൃത്യമായി മനസിലാക്കി മാത്രമാണ് അടുത്ത ഘട്ടത്തിൽ അതിൽ മാറ്റങ്ങൾ വരുത്താൻ സാധിച്ചത്. ചന്ദ്രയാൻ 3യുടെ വിജയം ഭാവിയിലേക്കുള്ള ചുവടുവയ്പ് കൂടിയാണ്. ചന്ദ്രനിലേക്കുള്ള ഈ പഠനം തന്നെ അത് മനുഷ്യരാശിക്ക് എങ്ങനെ ഉപയോഗപ്രദമാകും എന്നത് മനസിലാക്കാനാണ്.
അവിടെ ഇറങ്ങുന്നത് മാത്രമല്ല, തിരികെ സ്വന്തം വീട്ടിലേക്ക് എത്തണം. അവിടെ എത്തി വിവരങ്ങൾ ശേഖരിക്കണം. ഇക്കാര്യങ്ങളെല്ലാം മനസിലാക്കി രൂപരേഖ തയ്യാറാക്കുകയാണ് ഉണ്ടായതെന്നും” അദ്ദേഹം പറഞ്ഞു. ഇത്തരം ദൗത്യങ്ങളുടെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം മനുഷ്യരാശി ഭൂമിക്കപ്പുറത്തേക്ക് സഞ്ചരിക്കണമെങ്കിൽ ചന്ദ്രനിലും ചൊവ്വയിലുമെല്ലാം ആവാസവ്യവസ്ഥ ഉണ്ടാക്കേണ്ടതായി വരുമെന്നും ചൂണ്ടിക്കാട്ടി.
Discussion about this post