വാക്കുകളെക്കാൾ കൂടുതൽ ആശയങ്ങൾ സംവദിക്കാൻ ചിത്രങ്ങൾക്ക് കഴിവുണ്ടെന്നാണ് പൊതുവെ പറയാറ്. ഇത് വാസ്തവമായ കാര്യമാണ്. വാക്കുകളെക്കാൾ ഫലപ്രദമായി സംവദിക്കാനും ആശയങ്ങൾ കൈമാറാനും ചിത്രങ്ങൾ കഴിയും. ഇതിൽ തന്നെ ഒപ്ടിക്കൽ ഇല്യൂഷൻ ചിത്രങ്ങളുടെ കാര്യം തീർത്തും വ്യത്യസ്തമാണ്. നമ്മുടെ ബുദ്ധി ശക്തി, സ്വഭാവം, കാഴ്ച എന്നിവ അളക്കാൻ ഒപ്ടിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് കഴിയും. അത്തരത്തിൽ ഒരു ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്.

ഈ ചിത്രത്തിൽ എത്ര മുട്ടകൾ ഉണ്ടെന്നാണ് കണ്ടെത്തേണ്ടത്. ചിത്രം കാണുമ്പോൾ എണ്ണി തിട്ടപ്പെടുത്തുക എളുപ്പമെന്ന് തോന്നുമെങ്കിലും അതിന് കഴിയില്ല. 95 ശതമാനം പേരും മുട്ടയുടെ എണ്ണം കൃത്യമായി കണ്ടെത്തുന്നതിൽ പരാജയപ്പെടുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇതിന്റെ ഉത്തരം ശരിയായി കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾ അതീവ ബുദ്ധിശാലിയാണെന്നതാണ് സത്യം.
ട്രേയിലിരിക്കുന്ന മുട്ടകളുടെ എണ്ണം എടുക്കുമ്പോൾ 16 എന്നതാകും എല്ലാവർക്കും ലഭിക്കുന്ന ഉത്തരം. എന്നാൽ ഇത് ശരിയുത്തരമല്ല. അൽപ്പം ബുദ്ധി ഉപയോഗിച്ചാൽ ഇത് കണ്ടെത്താൻ കഴിയുന്നതേയുള്ളൂ.
4X4 എന്ന നിലയിലാണ് ഈ ട്രേയിൽ മുട്ടകൾ ക്രമീകരിച്ചിരിക്കുന്നത് എന്നേ ചിത്രം കാണുമ്പോൾ തോന്നുകയുള്ളൂ. എന്നാൽ ഇതിന് സമാനമായ രീതിയിൽ മുട്ടകൾക്ക് പുറകിലും മുട്ടകൾ അടുക്കിവച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ 2X2 എന്ന രീതിയിലാണ് ഈ ചിത്രത്തിൽ മുട്ടകൾ അടുക്കിവച്ചിരിക്കുന്നത്. അതിന്റെ കൂടി എണ്ണം എടുത്താൽ ആകെ 30 മുട്ടകൾ ഉണ്ടാകും. 30 ആണ് ശരിയുത്തരം.









