ആളാവാനായി മൂർഖൻ പാമ്പിനെ ചുംബിച്ച യുവാവിന് കടിയേറ്റു. യാതൊരു മുൻകരുതലും എടുക്കാതെ പാമ്പിനെ ചുംബിക്കാൻ ശ്രമിച്ച യുവാവിന്റെ ചുണ്ടിന് തന്നെയാണ് മൂർഖൻ കൊത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്.
ഇഴഞ്ഞു പോയ പാമ്പിനെ പോകാൻ അനുവദിക്കാതെ വാലിൽ പിടിച്ചിരിക്കാൻ ശ്രമിക്കുകയാണ് യുവാവ്. പത്തിവിടർത്തി നിന്ന പാമ്പിന്റെ ചുണ്ടിൽ യുവാവ് ചുംബിക്കാൻ ശ്രമിച്ചു. പിന്നോട്ട് മാറാൻ ശ്രമിച്ചെങ്കിലും യുവാവ് വിട്ടില്ല. ചുംബനം നൽകിയ ഉടനെ പാമ്പ് യുവാവിന്റെ ചുണ്ടിൽ കടിച്ചു. ഉടൻതന്നെ യുവാവ് പാമ്പിനെ തട്ടി താഴെയിടുകയായിരുന്നു.
ഇയാൾക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നത് വ്യക്തമല്ല.









