ബെയ്ജിംഗ് : ചൈനയിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. വനിതകളുടെ ഷോട്ട്പുട്ടിൽ ഇന്ത്യയുടെ കിരൺ ബാലിയാൻ വെങ്കലം സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്‌സ് വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടമാണിത്. ഇതോടുകൂടി ഇതുവരെ ഇന്ത്യ നേടിയ മെഡലുകളുടെ എണ്ണം 33 ആയി.
ഷോട്ട്പുട്ടിലെ മൂന്നാം ശ്രമത്തിൽ 17.36 മീറ്റർ ദൂരം എറിഞ്ഞാണ് കിരൺ വെങ്കലം കരസ്ഥമാക്കിയത്. ഷോട്ട്പുട്ടിലെ സ്വർണ്ണവും വെള്ളിയും നേടിയത് ചൈനയുടെ താരങ്ങളാണ്. ഹാങ്‌ഷൗവിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ 8 സ്വർണവും 12 വെള്ളിയും 13 വെങ്കലവും ഉൾപ്പെടെ 33 മെഡലുകൾ ഇതുവരെ ഇന്ത്യ കരസ്ഥമാക്കി.
കഴിഞ്ഞ മാസം ചണ്ഡീഗഡിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രി 5-ൽ 17.92 മീറ്റർ എന്ന പുതിയ വ്യക്തിഗത മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് എക്കാലത്തെയും മികച്ച മൂന്നാമത്തെ വനിതാ ഷോട്ട്പുട്ട് താരമായി കിരൺ മാറിയിരുന്നു . ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിനിയാണ് കിരൺ ബാലിയാൻ.
Discussion about this post