തിരുവനന്തപുരം; ട്രിവാൻഡ്രം ക്ലബിൽ പണം വച്ച് ചീട്ടുകളിച്ച സംഘത്തെ പിടികൂടി പോലീസ്. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡി എസ് ആർ വിനയകുമാർ അടക്കം അറസ്റ്റിലായി അന്തരിച്ച മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനാണ് വിനയകുമാർ.ക്ലബിലെ അഞ്ചാം നമ്പർ ക്വാട്ടേഴ്സിൽനിന്നാണ് ഇവരെ പിടികൂടിയത്.
വിനയകുമാർ അടക്കം 9 പേരെയാണ് മ്യൂസിയം പോലീസ് പിടികൂടിയത്.അഷ്റഫ്, സീതാറാം, സിബി ആന്റണി, മനോജ്, വിനോദ്,അമൽ,ശങ്കർ,ശിയാസ്,വിനയകുമാർ എന്നിവരാണ് അറസ്റ്റിലായവർ.
വിനയകുമാറിന്റെ പേരിൽ എടുത്ത മുറിയിലായിരുന്നു ചീട്ടുകളി. 5.6 ലക്ഷം രൂപ സംഘത്തിൽ നിന്ന് പിടിച്ചെടുത്തു.
Discussion about this post