ലക്‌നൗ: അഞ്ച് വയസുകാരിയെ പീഡനത്തിനിരയാക്കിയ 60 കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ഷേർ മുഹമ്മദ് എന്ന വയോധികനെയാണ് ഗ്രാമത്തിലെ ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി ഷേർ മുഹമ്മദ് തന്റെ വസതിയിലേക്ക് വിളിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു വീട്ടിലേക്ക് മടങ്ങിയെത്താതെ വന്നതോടെ കുട്ടിയുടെ വീട്ടുകാർ ആശങ്കയിലാവുകയും തിരച്ചിൽ നടത്തുകയും തുടർന്ന് മുഹമ്മദിന്റെ വീട്ടിലേക്ക് പരിശോധനയ്ക്കായി എത്തുകയുമായിരുന്നു.
വീട്ടിലെത്തിയ കുടുംബം ഷേർ മുഹമ്മദ് 5 വയസുകാരിയെ പീഡിപ്പിക്കുന്ന ഭയാനകമായ കാഴ്ചയാണ് കണ്ടത്. ഇവർ നിലവിളിച്ചതോടെ പ്രതി ഓടിരക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസ് നടത്തിയ തിരച്ചിലിലാണ് ഷേർ മുഹമ്മദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിയമനടപടി ഭയന്നാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.
Discussion about this post