Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

രാജ്യത്തിൻറെ ക്ഷേമത്തിനായി പ്രവർത്തിച്ച ദീർഘദർശി ; പ്രൊഫസർ എം എസ് സ്വാമിനാഥനെ അനുസ്മരിച്ച് പ്രധാനമന്ത്രി

by Brave India Desk
Oct 7, 2023, 01:41 pm IST
in News, India, Article
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : രാജ്യത്തിൻറെ ക്ഷേമത്തിനായി പ്രവർത്തിച്ച ദീർഘദർശിയായിരുന്നു പ്രൊഫസർ എം എസ് സ്വാമിനാഥനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭക്ഷ്യക്ഷാമമുണ്ടായിരുന്ന രാജ്യത്തെ സ്വയംപര്യാപ്തമാക്കിയത് അദ്ദേഹത്തിന്റെ പ്രയത്നം മൂലമായിരുന്നു. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവായ പ്രൊഫസർ എം എസ് സ്വാമിനാഥനെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

യാത്രക്കാരുടെ സുരക്ഷ മുഖ്യം ; 74000 കോച്ചുകളിൽ എഐ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; അംഗീകാരം നൽകി കേന്ദ്രസർക്കാർ

ചങ്കൂർ ബാബക്ക് പാക് ഐ‌എസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്

 

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തെ നമുക്ക് നഷ്ടമായത്. കാർഷിക ശാസ്ത്രത്തിൽ വിപ്ലവം സൃഷ്‌ടിച്ച ദീർഘദർശി ആയിരുന്ന അദ്ദേഹം രാഷ്ടത്തിന് നൽകിയ സംഭാവനകൾ എക്കാലവും സുവർണലിപികളിൽ ആലേഖനം ചെയ്യപ്പെടും. രാഷ്ട്രത്തെ സ്നേഹിച്ച അദ്ദേഹം കർഷകർക്ക് മികച്ച ജീവിതം ലഭിക്കണമെന്ന് ആഗ്രഹിച്ചു. പഠനത്തിൽ മിടുക്കനായിരുന്ന അദ്ദേഹത്തിന് പഠിക്കാൻ ഏത് മേഖല വേണമെങ്കിലും തിരഞ്ഞെടുക്കമായിരുന്നു. എന്നാൽ 1943 ലുണ്ടായ ബംഗാൾ ക്ഷാമം അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റിമറിച്ചു. താൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് കാർഷിക മേഖലയെ കുറിച്ച് പഠിക്കുക എന്നതായിരിക്കും എന്നദ്ദേഹം തീരുമാനിക്കുകയാണുണ്ടായത്. ചെറുപ്പത്തിൽ തന്നെ അദ്ദേഹം ഡോ. നോർമൻ ബോർലോഗുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ കൃതികൾ വളരെ വിശദമായി മനസിലാക്കുകയും ചെയ്തിരുന്നു.

1950 ൽ അദ്ദേഹത്തിന് യുഎസിൽ ഫാക്കൽറ്റി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു എങ്കിലും സ്വന്തം രാജ്യത്തെ സേവിക്കാനാണ് ആഗ്രഹമെന്ന കാരണത്താൽ ആ ജോലി നിരസിച്ചു. നമ്മുടെ രാജ്യത്തെ സ്വയം പര്യാപ്തതയുടെയും ആത്മവിശ്വാസത്തിന്റെയും വഴികളിലൂടെ ആദ്ദേഹം മുന്നേറി. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങൾ അനവധി ഉണ്ടായിട്ടും അദ്ദേഹം പതറാതെ ലക്ഷ്യം. 1960 കളുടെ തുടക്കത്തിൽ ഇന്ത്യ കഠിനമായ ഭക്ഷ്യ ക്ഷാമം ആയിരുന്നു നേരിട്ടത്. അതിൽ നിന്നും രാജ്യം കര കയറിയത് സ്വാമിനാഥന്റെ കഴിവും ദീർഘവീക്ഷണവും ഉള്ളതിനാലായിരുന്നു. ഗോതമ്പ് ഉല്പാദനത്തിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളിലൂടെ ഉൽപാദനം ഗണ്യമായി വർദ്ധിച്ചു.അങ്ങനെ ഭക്ഷ്യക്ഷാമം ഉണ്ടായിരുന്ന ഇന്ത്യയെ സ്വയം പര്യാപ്തരാഷ്ട്രമാക്കി ഉയർത്തി.

ഹരിതവിപ്ലവം ആരംഭിച്ച് അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിലെ കാർഷികരംഗം കൂടുതൽ ആധുനികവും പുരോഗമനപരവുമായി മാറിയിരിക്കുന്നു. പക്ഷേ, ഇതെല്ലം സാധിക്കാൻ കാരണം പ്രൊഫസർ സ്വാമിനാഥൻ സ്ഥാപിച്ച അടിത്തറ ഉണ്ടായിരുന്നതിനാലാണ്. വർഷങ്ങളോളം ഉരുളക്കിഴങ്ങ് വിളകളെ ബാധിക്കുന്ന കീടങ്ങളെ നേരിടുന്നതിൽ അദ്ദേഹം ഗവേഷണം നടത്തിയിരുന്നു.അദ്ദേഹത്തിന്റെ ഗവേഷണം മൂലം ഉരുളക്കിഴങ്ങ് വിളകൾക്ക് തണുത്ത കാലാവസ്ഥയെ പ്രതിരോധിക്കാനായി സാധിച്ചു.

2001 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമായിരുന്നു അദ്ദേഹത്തെ കൂടുതൽ അടുത്തറിയാനായി സാധിച്ചത്. ആ കാലത്ത് കാർഷിക മേഖലയിൽ അത്ര പേരുകേട്ട സംസ്ഥാനം ആയിരുന്നില്ല ഗുജറാത്ത്. സംസ്ഥാനത്തുണ്ടായ ഭൂകമ്പവും വരൾച്ചയും ചുഴലിക്കാറ്റുകളും മൂലം കാർഷിക മേഖലകളെ പ്രതികൂലമായി ബാധിക്കുന്ന സമയമായിരുന്നു. മണ്ണിനെ നന്നായി മനസ്സിലാക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയായിരുന്നു സോയിൽ ഹെൽത്ത് കാർഡ്.ഇതിലൂടെ മണ്ണിനെ നന്നായി അറിയാനും മണ്ണിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും സാധിച്ചു. ഈ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഞാൻ പ്രൊഫസർ സ്വാമിനാഥനെ കാണുന്നത്. പദ്ധതിയെ അഭിനയിച്ച അദ്ദേഹം, അതിനായി തന്റെ വിലയേറിയ നിർദേശങ്ങൾ ഞങ്ങളോട് പങ്കുവെക്കുകയും ചെയ്തു.

ഞാൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രധാനമന്ത്രി ആയതിന് ശേഷവും ഞങ്ങളുടെ ബന്ധം തുടർന്നിരുന്നു. അന്താരാഷ്ട്ര കാർഷിക – ജൈവവൈവിധ്യ കോൺഗ്രസിൽ ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. 2017ൽ അദ്ദേഹം എഴുതിയ രണ്ട് ഭാഗങ്ങളുള്ള പുസ്തകം പ്രകാശനം ചെയ്യാൻ എനിക്ക് ഭാഗ്യം ലഭിച്ചിരുന്നു. കർഷകരായ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം പ്രത്യേക ശ്രമങ്ങൾ നടത്തിയിരുന്നു. 1987ലെ ലോക ഭക്ഷ്യ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചപ്പോൾ ബഹുമതിയുടെ ആദ്യ സ്വീകർത്താവായ സമ്മാനത്തുക അദ്ദേഹം ഗവേഷണ ഫൗണ്ടേഷൻ സ്ഥാപിക്കാനായി വിനിയോഗിച്ചു. നാളിതുവരെ, വിവിധ മേഖലകളിലായി വിപുലമായ പ്രവർത്തനങ്ങൾ ആ സംഘടന ഏറ്റെടുത്തു നടത്തുന്നുണ്ട്.അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, അറിവിന്റെയും മാർഗനിർദേശത്തിന്റെയും നവീകരണത്തിന്റെയും ശാശ്വതമായ ശക്തിയെക്കുറിച്ച് അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.അദ്ദേഹം മനിലയിലെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു. 2018 ൽ വാരണാസിയിൽ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദക്ഷിണേഷ്യൻ റീജിയണൽ സെന്റർ ആരംഭിച്ചു.

പ്രൊഫസർ സ്വാമിനാഥന് ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ ഞാൻ തിരുക്കുറൽ ഉദ്ധരിക്കുകയാണ്. “ആസൂത്രണം ചെയ്തവർ ദൃഢനിശ്ചയം ഉള്ളവരാണെങ്കിൽ , അവർ ആഗ്രഹിച്ചത്, ആഗ്രഹിച്ചതുപോലെ തന്നെ നേടാനായി സാധിക്കും”. കൃഷിയെ ശക്തിപ്പെടുത്താനും കർഷകരെ സേവിക്കാനും ആഗ്രഹിക്കുന്നുവെന്ന് ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ തീരുമാനിച്ച ഒരു മഹദ്‍വ്യക്തി ആയിരുന്നു അദ്ദേഹം. കാർഷിക നവീകരണത്തിന്റെയും സുസ്ഥിരതയുടെയും പാതയിലൂടെ സഞ്ചരിക്കുമ്പോൾ ഡോ. സ്വാമിനാഥന്റെ സംഭാവനകൾ നമുക്ക് പ്രചോദനം നൽകുകയും നമ്മെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു. കാർഷിക മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ വരും തലമുറയ്ക്ക് കൂടി പകർന്ന് നൽകേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: NarendramodiDr.ms swaminadhan
ShareTweetSendShare

Latest stories from this section

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

Discussion about this post

Latest News

യാത്രക്കാരുടെ സുരക്ഷ മുഖ്യം ; 74000 കോച്ചുകളിൽ എഐ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; അംഗീകാരം നൽകി കേന്ദ്രസർക്കാർ

ചങ്കൂർ ബാബക്ക് പാക് ഐ‌എസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies