തിരുവനന്തപുരം; തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് വിമാനങ്ങളിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി 1.20 കോടിയുടെ സ്വർണം പിടികൂടി. തിരുവനന്തപുരം സ്വദേശി സൈദലവി,തമിഴ്നാട് സ്വദേശി റിയാസ് അഹമ്മദ്, മാവേലിക്കര സ്വദേശി ഷിനാസ് എന്നിവരാണ് പിടിയിലായത്. കസ്റ്റംസ് എയർ ഇന്റലിജൻസ് അസിസ്റ്റൻസ് കമ്മീഷണർ നന്ദകുമാറിന്റെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.
ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട നടത്തിയിരുന്നു. ജിദ്ദയിൽ നിന്നുമെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. പാലക്കാട് വടക്കേമുറി സ്വദേശി അഷ്റഫ്ലി (40) യിൽ നിന്നാണ് സ്വർണം പിടികൂടിയത്. 43 ലക്ഷം വിലമതിക്കുന്ന 801ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
Discussion about this post