കൊച്ചി : കൊച്ചിയിലെ ഓയോ റൂമുകളിൽ ാേപാലീസിന്റെ പരിശോധന. ഓപ്പറേഷൻ ഓയോ എന്ന പേരിലാണ് റൂമുകളിൽ മിന്നൽ പരിശോധന നടത്തിയത്. തൃക്കാക്കരയിൽ നിന്നും കഞ്ചാവും തോക്കുമായി രണ്ടുപേർ പിടിയിലായി.
52 ഓയോ റൂമുകളിലാണ് കേരളാ പോലീസിന്റെ സംഘം പരിശോധന നടത്തിയത്. പല സ്ഥലങ്ങളിൽ നിന്നായി എത്തിച്ച കഞ്ചാവ്, മയക്കുമരുന്ന് എന്നിവ പിടികൂടി.











