കൊച്ചി: കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്ന സുരേഷും കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തും വിവാഹിതരായി. കൊച്ചി നെട്ടൂർവടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുംസാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.
സോഷ്യൽ മീഡിയയിലൂടെ സ്വപ്ന സുരേഷ് തന്നെയാണ് വിവാഹചിത്രങ്ങൾ പങ്കുവെച്ച്ജീവിതത്തിലെ പുതിയ അധ്യായത്തെക്കുറിച്ച് പരസ്യമാക്കിയത്. “ഒരുമിച്ച് ജീവിക്കാൻ മാത്രമല്ലഞങ്ങൾ വിവാഹ ജീവിതം തിരഞ്ഞെടുത്തത്; ഞങ്ങളുടെ കുട്ടികൾക്ക് സത്യവും ബഹുമാനവുംമൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് ഒരു ജീവിതംപടുത്തുയർത്താനും കൂടിയാണ്. മരണം വരെ ഞാൻ സുമംഗലി ആയിരിക്കാൻ പ്രാർഥിക്കണം’’ –വിവാഹചിത്രങ്ങൾക്കൊപ്പം സ്വപ്ന കുറിച്ചു.
തിരുവനന്തപുരം തൈക്കാട് സ്വദേശിയായ സ്വപ്നയും തിരുവല്ലം സ്വദേശിയായ സരിത്തുംസ്വർണക്കടത്ത് കേസിന് ശേഷം കുറച്ചുകാലമായി കൊച്ചിയിലാണ് ഒരുമിച്ച് താമസിച്ചുവരുന്നത്. മരട് നഗരസഭ പരിധിയിലെ നെട്ടൂർ ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിന് ശേഷം ഇരുവരും വിവാഹരജിസ്ട്രേഷനായുള്ള നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.
സ്വപ്നയുടെ മൂന്നാമത്തെയും സരിത്തിന്റെ രണ്ടാമത്തെയും വിവാഹമാണിത്. ഏറെ വിവാദങ്ങൾസൃഷ്ടിച്ച നയതന്ത്ര സ്വർണക്കടത്ത് കേസിന് ശേഷം പൊതുസമൂഹത്തിലും മാധ്യമങ്ങളിലുംനിരന്തരം വാർത്തകളിൽ നിറഞ്ഞുനിന്ന ഇരുവരുടെയും വിവാഹവാർത്ത നിമിഷങ്ങൾക്കകമാണ്സോഷ്യൽ മീഡിയയിൽ വൈറലായത്.












