ശ്രീനഗർ: ഹമാസ് അനുകൂല പ്രകടനത്തിന് പോലീസ് അനുമതി നൽകാത്തതിനെതിരെ പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ മകൾ ഇത്തിജ മുഫ്തി. മെഹബൂബ മുഫ്തിയെ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് കയ്യേറ്റം ചെയ്തു. പിഡിപിയെ അടിച്ചമർത്താനാണ് ശ്രമമെന്നും ഇത്തിജ ആരോപിച്ചു.
ഹമാസിനെയും പലസ്തീനെയും അനുകൂലിച്ചുകൊണ്ട് സമാധാനപരമായ പ്രകടനം ആയിരുന്നു മെഹബൂബ മുഫ്തി നടത്താനിരുന്നത്. എന്നാൽ ശ്രീനഗർ പോലീസും സുരക്ഷാ സേനയും ഇതിന് അനുവദിച്ചില്ല. ഇത് മറികടന്ന് പരിപാടി സംഘടിപ്പിക്കാൻ ശ്രമിച്ച മെഹബൂബയെ കയ്യേറ്റം ചെയ്തു. പിഡിപിയെ അടിച്ചമർത്തുകയാണോ പ്രാദേശികഭരണകൂടത്തിന്റെ ലക്ഷ്യം?. നിങ്ങൾ ദേശവിരുദ്ധരെന്ന് മുദ്രകുത്തി തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. എന്നാൽ തങ്ങൾ സമാധാനപരമായി പരിപാടികൾ സംഘടിപ്പിക്കാറുള്ളതെന്നും ഇത്തിജ വ്യക്തമാക്കി.
ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ നിലപാടിനോട് യോജിക്കാൻ കഴിയില്ല. മനുഷ്യത്വത്തിന്റെ എല്ലാ പരിധികളും ഇസ്രായേൽ ലംഘിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് പ്രാദേശിക ഭരണകൂടം പിഡിപിയെ മാത്രം ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കണമെന്നും ഇത്തിജ ആവശ്യപ്പെട്ടു.
Discussion about this post