ശ്രീനഗർ; ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. കുപ് വാര ജില്ലയിലെ മച്ചിൽ സെക്ടറിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു.. ഇന്ത്യൻ സൈന്യവും ജമ്മുകശ്മീർ പോലീസും ഇൻറലിജൻസ് ഏജൻസികളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണു ഭീകരരെ വധിച്ചത്. ഭീകരരുടെ നുഴഞ്ഞുകയറാനുള്ള ശ്രമം പരാജയപ്പെടുത്തിയെങ്കിലും പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.









