തിരുവനന്തപുരം : വയനാട് കോൺഗ്രസിലെ ഭിന്നതയിൽ അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന നേതൃത്വം. വയനാട് രാഹുൽഗാന്ധി പ്രതിനിധാനം ചെയ്യുന്ന മണ്ഡലം ആണെന്ന് ഓർമ്മ വേണമെന്നും കോൺഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമാണ് വയനാട്ടിൽ പാർട്ടിയിലുള്ള ഭിന്നതക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. ലോകസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ വയനാട് മണ്ഡലത്തിൽ പ്രവർത്തകരും നേതൃത്വത്തിലുള്ളവരും തമ്മിൽ സ്വരചേർച്ചയില്ലായ്മ തുടരുകയാണ്.
വയനാട്ടിലെ തല്ല് ഇന്നത്തോടെ നിർത്തണമെന്ന് സ്പെഷ്യൽ കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കോണ്ഗ്രസ് പ്രവർത്തകർ മനസ്സിൽ സ്നേഹത്തിന്റെ കട തുറക്കണമെന്ന് കെ.സുധാകരനും വ്യക്തമാക്കി. വയനാട് മണ്ഡലത്തിൽ തുടർ വിജയം പ്രതീക്ഷിച്ച് പ്രവർത്തനം ശക്തമാക്കുകയാണ് കോൺഗ്രസ്.
Discussion about this post