തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിന്റെ തെക്കു പടിഞ്ഞാറൻ ഭാഗത്തോട് ചേർന്നുള്ള തമിഴ്‌നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നു. തമിഴ്‌നാട്ടിലെ തെക്കൻ തീരത്തിന് മുകളിൽ വേറൊരു ചക്രവാതച്ചുഴിയും ഉള്ളതിനാൽ വരുന്ന അഞ്ചു ദിവസം കേരളത്തിൽ ഇടിമിന്നലോടുകൂടിയുള്ള മഴയ്ക്ക് സാധ്യത. ഒക്ടോബർ 29, 30 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 12 മണിക്കൂൽ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇടിമിന്നലോടു കൂടിയുള്ള മഴയും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.








