കൊല്ലം: കൊല്ലത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊല്ലം, കുണ്ടറ പേരയം ചിറ ഭാഗത്ത് റോഡിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് ഒഴിഞ്ഞ ടിന്നർ കുപ്പിയും ബാഗും കിടക്കുന്നുണ്ട്. ഇതുവരെ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കും.








