ലോസ് ഏഞ്ചൽസ്: ജനപ്രിയ പരമ്പരയായ ‘ഫ്രണ്ട്സ്’ എന്ന സിറ്റ്കോമിലെ നായകൻ മാത്യു പെറിയെ മരിച്ച നിലയിൽ കണ്ടെത്തി. 54 വയസായിരുന്നു. ശനിയാഴ്ച ലോസ് ഏഞ്ചൽസിലെ അപ്പാർട്ട്മെന്റിലുള്ള ഹോട്ട്ഹബ്ബിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്തെന്ന് വ്യക്തമല്ല. സംഭവസ്ഥലത്ത് അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടുകൾ. ഹുദയാഘാദമാണെന്നാണ് പ്രഥമിക നിഗമനം.
1969 ഓഗസ്റ്റ് 19-ന് മോൺട്രിയലിൽ വില്യംസ്‌ടൗണിലാണ് മാത്യു പെറി ജനിച്ചത്. കാനഡയിലെ ഒട്ടാവയിലാണ് അദ്ദേഹം വളർന്നത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. അദ്ദേഹത്തിന്റെ അമ്മ സൂസൻ മോറിസൺ, ജസ്റ്റിൻ ട്രൂഡോയുടെ പിതാവായ പ്രധാനമന്ത്രി പിയറി ട്രൂഡോയുടെ പ്രസ് സെക്രട്ടറിയായിരുന്നു.
അദ്ദേഹത്തിന്റെ പിതാവ് ജോൺ ബെന്നറ്റ് പെറി ഒരു അഭിനേതാവും മോഡലും ആയിരുന്നു. തന്റെ പിതാവിന്റെ ‘240-റോബർട്ട്’ എന്ന പരിപാടിയിൽ അതിഥി വേഷത്തിൽ എത്തിയതോടെയാണ് നടനെന്ന നിലയിൽ അദ്ദേഹം ചുവട് വക്കുന്നത്. 1987 മുതൽ 1988 വരെ ‘ബോയ്‌സ് വിൽ ബി ബോയ്‌സ്’ എന്ന ചിത്രത്തിലെ ചാസ് റസ്സൽ എന്ന കഥാപാത്രം അവതരിപ്പിച്ചു. എന്നാൽ, 1994-ൽ എൻബിസിയുടെ ‘ഫ്രണ്ട്സ്’ എന്ന സിറ്റ്കോമിലെ ചാൻഡലർ ബിംഗ് എന്ന കഥാപാത്രം ലഭിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായത്.
Discussion about this post