മെക്സികോ: ലാന്‍ഡ് ചെയ്യുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന് വീണ് എയര്‍ ആംബുലന്‍സ്. അപകടത്തിൽ ഡോക്ടര്‍ ഉൾപ്പെടെ നാല് പേർ മരിച്ചു. മെക്സിക്കോയിലെ മോറെലോസിൽ ബുധനാഴ്ചയാണ് അപകടം നടന്നത്. ലാന്‍ഡ് ചെയ്യേണ്ട സ്ഥലത്തിന് വെറും അമ്പത് കിലോമീറ്റര്‍ അകലെ വച്ചാണ് എയര്‍ ആംബുലന്‍സ് തകർന്നത്. കുന്നിന്‍ ചെരിവിലെ മരക്കൂട്ടങ്ങൾക്കിടയിലേക്ക് വീണ വിമാനത്തിൽ നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടരുകയായിരുന്നു.
വിമാനത്തിലെ ആംബുലന്‍സ് സംവിധാനവുമായി ബന്ധപ്പെട്ടവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് വിവരം. ടോലുക അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ലിയര്‍ജെറ്റിന്റെ എയർ ആംബുലന്‍സ് ടേക്ക് ഓഫ് ചെയ്തത്. അപകടത്തിന് പിന്നാലെ കുന്നിന്‍ ചെരിവിലെ മരങ്ങള്‍ക്കിടയില്‍ നിന്ന് വലിയ ഉയരത്തില്‍ പുക വരുന്ന ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Discussion about this post