തിരുവനന്തപുരം: ഭരണ പരാജയം മറച്ചുവെയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ഗ്ഗീയ ഇളക്കി വിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബി.ജെ.പിയുടെ വര്‍ഗ്ഗീയ അജണ്ട കേരളത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച മതേതര .ുല സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കേണ്ടത് ബി.ജെ.പിയെ ആണെന്നും എന്നാല്‍ ബി.ജെ.പിയ്‌ക്കെതിരെയുള്ള നിലപാടില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പി.ബി അംഗം പിണറായി വിജയനും വളര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു,
Discussion about this post