തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആർ.ബിന്ദുവിന് പുതിയ കണ്ണട വാങ്ങാനായി സർക്കാർ ഖജനാവിൽ നിന്നും ചെലവഴിച്ചത് 30,500 രൂപ. തിരുവനന്തപുരത്തുനിന്നും കണ്ണട വാങ്ങിയ ശേഷമാണ് കണ്ണടക്കുള്ള തുക സർക്കാർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആർ ബിന്ദു അപേക്ഷ നൽകിയിരുന്നത്. ഇതോടെ മന്ത്രിയുടെ കണ്ണടയ്ക്കായി പൊതു ഖജനാവിൽ നിന്നും തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി.
‘ഉന്നത വിദ്യാഭ്യാസവും സാമൂഹ്യനീതിയും വകുപ്പു മന്ത്രി ഡോ. ആർ.ബിന്ദു 28.04.2023ൽ തിരുവനന്തപുരം ലെൻസ് ആൻഡ് ഫ്രെയിംസിൽ നിന്ന് കണ്ണട വാങ്ങിയതിന് ചെലവാക്കിയ തുകയായ 30,500 രൂപ പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു’ എന്നാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്ന ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഒന്നാം പിണറായി സർക്കാരിൽ സ്പീക്കർ ആയിരുന്ന പി ശ്രീരാമകൃഷ്ണനും ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ ടീച്ചറും ഇതേ രീതിയിൽ കണ്ണട വാങ്ങിയതിന്റെ പൈസ സർക്കാർ ഖജനാവിൽ നിന്നും ഈടാക്കിയിരുന്നു. പി ശ്രീരാമകൃഷ്ണൻ 49,900 രൂപയും കെ കെ ശൈലജ ടീച്ചർ 28000 രൂപയും ആണ് കണ്ണട വാങ്ങാനായി സർക്കാർ ഖജനാവിൽ നിന്നും ചെലവഴിച്ചിരുന്നത്.
Discussion about this post