Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇന്ന് മണ്ണാറശാല ആയില്യം: സർപ്പദോഷങ്ങളകറ്റാൻ പൂയം തൊഴാനെത്തിയത് ജന സഹസ്രങ്ങൾ, ആലപ്പുഴയിൽ പ്രാദേശിക അ‌വധി

by Brave India Desk
Nov 6, 2023, 01:30 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

ഹരിപ്പാട്: മണ്ണാറശാല ശ്രീ നാ​ഗരാജ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യ മഹോത്സവം ഇന്ന്. മഹാ​ദീപക്കാഴ്ചയോടെയാണ് ഉത്സവാഘോഷങ്ങൾ ആരംഭിച്ചത്. ഇളയ കാരണവർ എം.കെ കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാ​ഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ നടക്കും. രാവിലെ 9.30-ന് മണ്ണാറശാല അമ്മ സാവിത്രി അന്തർജനം നിലവറയ്‌ക്ക് സമീപം തെക്കെ തളത്തിൽ ഭക്തജനങ്ങൾക്ക് ദർശനം നൽകി. ഇന്ന് രാവിലെ നട തുറന്നപ്പോൾ മുതൽ മണ്ണാറശാലയിലേക്ക് ഭക്തജന പ്രവാഹമായിരുന്നു. വാസുകീ ഭാവത്തിലുള്ള തിരുവാഭരണം ചാർത്തിയാണ് ആയില്യം നാളിലെ പൂജകൾ നടക്കുക. ക്ഷേത്രനടയിൽ വിവിധ മേള വാദ്യങ്ങളാൽ സേവ നടക്കും. രണ്ടരയോടെ മണ്ണാറശാല ഇല്ലത്തിന്റെ തെക്കേ മുറ്റത്തെ സർപ്പംപാട്ട് തറയിലും മേളവാദ്യ സേവ ഉണ്ടാകും. മുഖ്യ പൂജാരിണിയായിരുന്ന മണ്ണാറശാല അമ്മ ദിവ്യശ്രീ ഉമാദേവി അന്തർജനത്തിന്റെ സമാധി വർഷമായതിനാൽ കലാപരിപാടികൾ ഒഴിവാക്കിയാണ് ഈ വർഷത്തെ ആയില്യം മഹോത്സവം. അമ്മ സംവത്സര വ്രതദീക്ഷയിൽ തുടരുന്നതിനാൽ ആയില്യം നാളിലെ എഴുന്നള്ളത്തും നിലവറയ്‌ക്ക് സമീപം വിശേഷാൽ പൂജകളും ഉണ്ടായിരിക്കില്ല.

ഇന്നലെ ​വൈകീട്ടായിരുന്നു പൂയം തൊഴൽ. ഭക്തസഹസ്രങ്ങളാണ് ഇന്നലെ പൂയം തൊഴുത് സർപ്പദോഷങ്ങളകറ്റാൻ മണ്ണാറശാലയിലെത്തിയത്. മണിക്കുറുകൾ വരി നിന്നാണ് ജനങ്ങൾ പൂയം തൊഴുതത്. രാവിലെ ഭക്തർക്ക് പടിഞ്ഞാറെ ​ഗോപുരം വഴിയാണ് പ്രവേശനം നൽകിയിരുന്നതെങ്കിൽ തിരക്ക് വർദ്ധിച്ചതോടെ ദർശനം കിഴക്ക് വശത്തേക്ക് മാറ്റുകയായിരുന്നു. രാവിലെ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും അതിപുരാതനമായ തിരുവാഭരണങ്ങൾ ചാർത്തി ചതുശ്ശത നിവേദ്യത്തോടെയുള്ള ഉഷഃപൂജ നടന്നു. രാത്രി വൈകിയും ഭക്തരുടെ ഒഴുക്ക് അനുഭവപ്പെട്ടു.

Stories you may like

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

അതേസമയം, ക്ഷേത്രത്തിലെ തിരക്ക് കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുപരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ല. ഇന്നു പുലർച്ചെ ആരംഭിച്ച് വൈകിട്ട് 6 വരെ മണ്ണാറശാല ക്ഷേത്രം റോഡിൽ കടുത്ത ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Tags: mannarasalamannarasala ayilyam
Share
Tweet
SendShare

Latest stories from this section

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

Discussion about this post

Latest News

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies