യുവരാജ് ദയാളന്റെ സംവിധാനത്തില്‍ എത്തിയ തമിഴ് റൊമാന്റിക് ഡ്രാമ ചിത്രം ഇരുഗപട്രു ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. വിക്രം പ്രഭു, ശ്രദ്ധ ശഅരീനാഥ്, വിദാര്‍ഥ്, ശ്രീ, അപര്‍ണതി, മനോബാല എന്നിവര്‍ക്കൊപ്പം സാനിയ ഇയ്യപ്പനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഒക്ടോബര്‍ 6 നാണ് തിയറ്ററുകളിലെത്തിയത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
ഒരു മാര്യേജ് കൗണ്‍സിലറുടെ ജീവിതത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങളും അത് പരിഹരിക്കുന്നതും ആണ് കഥ. ഈ പ്രശ്നങ്ങളും ഇവർ ഇത് എങ്ങനെ പരിഹരിക്കുന്നു എന്നതും സിനിമയിൽ പറയുന്നു.
പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇറങ്ങിയ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മഹാരാജ് ദയാളനാണ്. എസ്ആര്‍ പ്രകാശ് ബാബു, എസ്ആര്‍ പ്രഭു, പി ഗോപിനാഥ്, തങ്ക പ്രബഹരന് ആര് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഗോകുല്‍ ബിനോയ്, എഡിറ്റിംഗ് ജെ വി മണികണ്ഠ ബാലാജി, സംഗീതം ജസ്റ്റിന് പ്രഭാകരന്.
Discussion about this post