ടൈറ്റാനിക് ദുരന്തം നടന്നിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞെങ്കിലും ടൈറ്റാനിക്കിനെ കുറിച്ചുള്ള ഓരോ വസ്തുതകളും കൗതുകകരമായി നിലനിൽക്കുകയാണ്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോലും ആളുകൾ കോടികളാണ് മുടക്കുന്നത് . ആ കൂട്ടത്തിൽ ഇപ്പോൾ പുതിയൊരു വാർത്ത കൂടി പുറത്തു വരികയാണ്. ടൈറ്റാനിക്കിന്റെ യാത്രയിൽ ഉപയോഗിച്ച ഭക്ഷണ മെനു ലേലത്തിനായി വെച്ചിരിക്കുകയാണ്.
111 ടാറ്റാനിക് യാത്ര പുറപ്പെടുമ്പോൾ ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി തയ്യാറാക്കിയിരുന്ന ഡിന്നർ മെനു ആണ് ലേലത്തിന് വെച്ചിട്ടുള്ളത്. വെറും ഒരു മെനു ആണെന്ന് കരുതി തള്ളിക്കളയേണ്ട. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ മെനുവിന് ലേല സ്ഥാപനം നിശ്ചയിച്ചിരിക്കുന്ന വില ഞെട്ടിക്കുന്നതാണ്. 51 ലക്ഷം രൂപ മുതൽ 72 ലക്ഷം രൂപ വരെയുള്ള ഒരു തുകയ്ക്ക് ഈ മെനു കാർഡ് ലേലം ചെയ്യപ്പെടും എന്നാണ് ലേല സ്ഥാപനത്തിന്റെ പ്രതീക്ഷ.
1500 ഇൽ അധികം മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ട ടൈറ്റാനിക് ദുരന്തത്തിൽ നിന്നും അതിജീവിച്ച ഈ മെനു കാർഡ് ആരായിരിക്കും സ്വന്തമാക്കുക എന്നുള്ളതാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്. സാൽമൺ, ബീഫ്, സ്പ്രിംഗ് ലാംബ്, മല്ലാർഡ് താറാവ്, ചിപ്പി എന്നിങ്ങനെ നിരവധി വിഭവങ്ങള്‍ ഈ മെനുവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളത്തിൽ വീണ് നനഞ്ഞിട്ടുള്ളതിനാൽ പല അക്ഷരങ്ങളും ഭാഗികമായി മാഞ്ഞ രീതിയിലാണ് കാണപ്പെടുന്നത്. ആഡംബര കപ്പൽ ആയിരുന്ന ടൈറ്റാനിക്കിൽ ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് മാത്രമാണ് ഒരു പ്രത്യേക ഭക്ഷണ മെനു ഉണ്ടായിരുന്നത്.
Discussion about this post