ന്യുഡൽഹി; ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം തടയാൻ പരിഹാരം മുന്നോട്ട് വെച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലുടെയാണ് വീഡിയോ അദ്ദേഹം പങ്കുവെച്ചത്. വൈക്കോൽ കത്തിക്കുന്നത് പ്രധാന മലിനീകരണ പ്രശ്നങ്ങളിൽ ഒന്നാണ്. അതിന്റെ പുക മലീനികരണത്തിന് കാരണമാകുന്നു. ഇത് നേരിടാൻ പുനരുൽപാദന കൃഷി ഉപയോഗപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം.
ഡൽഹിയിലെ മലിനീകരണം പരിഹരിക്കാൻ, പുനരുൽപാദന കൃഷിയ്ക്ക് അവസരം നൽകണം. അത് മണ്ണിന്റെ ഉൽപാദനക്ഷമത വർധിപ്പിക്കും. വൈക്കോൽ കത്തിക്കുന്നതു മൂലമൂള്ള മലീനികരണം തടയാൻ സാധിക്കുമെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. ഇതിലൂടെ കൂടൂതൽ കാർബൺ സംഭരിക്കുകയും, ജൈവവൈവിധ്യം വർദ്ധിപ്പിക്കുകയും ചെയ്യും. മണ്ണൊലിപ്പ് കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ടെന്ന് ആനന്ദ് മഹീന്ദ്ര ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചു. മണ്ണിന്റെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്ന കൃഷി രീതിയാണിതെന്ന് ലോകസാമ്പത്തിക ഫോറവും സാക്ഷ്യപ്പെടുത്തുന്നു.
ഡൽഹി-എൻസിആറിലെ വായു മലിനീകരണം ഉയർന്ന സാഹചര്യത്തിൽ നവംബർ 10 വരെ സ്കൂളുകളിൽ ക്ലാസുകൾ നിർത്തിവയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഓഫീസുകളെ ഉപദേശിക്കുകയും, ഒറ്റ-ഇരട്ട നമ്പർ ക്രമത്തിൽ വാഹന ഗതാഗതം ക്രമീകരിക്കാനും ഡൽഹി സർക്കാർ നിർദേശിച്ചിരുന്നു. 13 മുതൽ 20 വരെ ഇതേ ക്രമം തുടരുമെന്നും ഡൽഹി സർക്കാർ അറിയിച്ചിട്ടുണ്ട്.
Discussion about this post