പത്തനംതിട്ട : ബേക്കറിയിൽ നിന്നും ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. പതിനഞ്ചോളം പേരാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടുള്ളത്. പത്തനംതിട്ട ഇലവുംതിട്ട ജംഗ്ഷനിലെ ദീപ ബേക്കറിയിൽ നിന്ന് ബർഗർ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.
ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടുള്ളവർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. ഇവർ എല്ലാവരും തന്നെ ഒരേ ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ചവർ ആയതിനാൽ ആണ് ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിച്ചത്.
ദീപ ബേക്കറിയിൽ നിന്നും ബർഗർ കഴിച്ചവർക്കാണ് നിലവിൽ ഭക്ഷ്യവിഷബാധ ഏറ്റിട്ടുള്ളത്. ഇവർ ഷവർമ കഴിച്ചിട്ടുണ്ടോ എന്നും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. ബേക്കറിയിൽ ആരോഗ്യവകുപ്പ് കൂടുതൽ പരിശോധനകൾ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
Discussion about this post