കൊല്ലം: കൊല്ലത്ത് വയോധികയുടെ മൃതദേഹം റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ മുക്കുന്നത്ത് ആണ് സംഭവം. ചരുവിളപുത്തൻ വീട്ടിൽ വസന്തയാണ് മരിച്ചത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ വസന്തയെ വീടിനുള്ളിൽ കാണാതായാതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കശുവണ്ടി തൊഴിലാളിയായിരുന്നു വസന്ത. മൃതദേഹത്തിന്റെ അടുത്ത് നിന്ന് മണ്ണെണ്ണ കുപ്പിയും പ്ലാസ്റ്റിക്ക് കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ഇവർ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രഥമിക നിഗമനം. ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കടയ്ക്കൽ പോലീസ് അന്വേഷണം തുടങ്ങി.
Discussion about this post