ബംഗളൂരു: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ 23കാരൻ പോലീസ് പിടിയിൽ. അവസാനവര്‍ഷ എൻജിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ സീനിയറായിരുന്ന തേജസാണ് പിടിയിലായത്. തേജസും യുവതിയും തമ്മില്‍ ആറ് മാസത്തിലേറെയായി പ്രണയത്തിലായിരുന്നു. ഹാസന് ജില്ലയില്‍ ആണ് സംഭവം.
യുവതിയുടെ മുന്‍ബന്ധങ്ങളെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തര്‍ക്കങ്ങളും വഴക്കും പതിവായതോടെ ബന്ധത്തില്‍ നിന്നും പിന്മാറാന് യുവതി ശ്രമിച്ചിരുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന പേരിലാണ് പ്രതി യുവതിയെ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് തന്റെ മോട്ടോര്‍സൈക്കിളില്‍ നഗരത്തില്‍നിന്നും 13 കിലോമീറ്റര്‍ ദൂരെയുള്ള കുന്തി ബേട്ട മലമുകളിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തേജസ് പെണ്‍കുട്ടിയെ കയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവശേഷം ഇയാള്‍ സ്ഥലത്തുനിന്നും വാഹനവുമായി രക്ഷപ്പെട്ടു. പ്രദേശവാസികളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
Discussion about this post