ജയ്പുർ : രാജസ്ഥാനിലെ ചുരു ജില്ലയിൽ പോലീസ് വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. ഞായറാഴ്ച രാവിലെയാണ് ദേശീയ പാത 58 ൽ വെച്ച് അപകടം നടന്നത്. പോലീസ് ജീപ്പ് എസ്യുവി ട്രക്കുമായി കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ ആറ് പോലീസുകാർ മരണപ്പെട്ടു. ഒരു പോലീസുകാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലിക്ക് അകമ്പടി പോകേണ്ടിയിരുന്ന പോലീസ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഖിൻവ്സർ പോലീസ് സ്റ്റേഷനിൽ നിന്നുമുള്ള ആറ് പോലീസുകാരെയും മഹിളാ പോലീസ് സ്റ്റേഷനിൽ നിന്ന് ഒരാളെയും ആയിരുന്നു പ്രധാനമന്ത്രി മോദിയുടെ ജുൻജുനുവിലെ യോഗത്തിനായി ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. ഈ 7 പോലീസുകാർ സഞ്ചരിച്ചിരുന്ന സൈലോ എസ്യുവി ആണ് അപകടത്തിൽപ്പെട്ടത്.
പുലർച്ചെ 5.30 ഓടെയുണ്ടായ അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നു. എല്ലാ പോലീസുകാരും വാഹനത്തിന് അകത്ത് കുടുങ്ങിയ നിലയിൽ ആയിരുന്നു. പോലീസും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുമ്പോഴേക്കും നാലു പോലീസുകാർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടു പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ ചികിത്സയിൽ കഴിയവേ മരിക്കുകയായിരുന്നു.
Discussion about this post